

ഗുരുദേവഗിരിയില്‍ വിശേഷാല്‍ പൂജകള്‍
നവിമുംബൈ: മണ്ഡലകാലത്തോടനുബന്ധിച്ചു നെരൂള്‍ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിലും ഗുരുദേവ ക്ഷേത്രത്തിലും വിശേഷാല്‍ പൂജകള്‍ നടന്നുവരുന്നു. രാവിലെ ഗണപതി ഹോമം , ഗുരുപൂജ, ശിവക്ഷേത്രത്തില്‍ അഭിഷേകം, അര്‍ച്ചന, തുടര്‍ന്നു കേരളീയ ക്ഷേത്രാചാരപ്രകാരമുള്ള വിശേഷാല്‍ പൂജകളും , ഹോമങ്ങളും നടക്കപ്പെടുന്നു.
എല്ലാ ദിവസവും പിതൃബലിയും തിലഹവനവും അന്നദാനവും നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്. എല്ലാ ത്രയോദശി ദിവസവും പ്രദോഷപൂജ, ആയില്യം നാളില്‍ വിശേഷാല്‍ രാഹുപൂജ, എല്ലാ വ്യാഴാഴ്ചയും ഗുരുമന്ദിരത്തില്‍ നെയ്വിളക്ക് അര്‍ച്ചന, ഞായറാഴ്ചകളില്‍ സംഗീത ഭജന, ചതയം നാളില്‍ വിശേഷാല്‍ ഗുരുപൂജ, പ്രഭാഷണം, അന്നദാനം എന്നിവയും നടന്നുവരുന്നു. വിവരങ്ങള്‍ക്ക് 7304085880 , 9820165311 , 9892045445 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.