സ്നേഹസ്പർശം' ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമത്തിലൂടെ..

രോഗത്തോടും ജീവിതത്തോടും മല്ലടിക്കുന്നവരെ മാത്രമല്ല, ചുവന്ന തെരുവിന്‍റെ വീഥിയിൽ അകപ്പെട്ടുപോയ 30ഓളം കുട്ടികൾക്കും സംരക്ഷണവും വിദ്യാഭ്യാസവും നൽകാൻ ഇവർക്കായി
ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമം
ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമം

മാതാപിതാക്കളുടെ തണലും, മക്കളുടെ സ്നേഹവാത്സല്യങ്ങളും നിഷേധിക്കപ്പെട്ട് പല അവസ്ഥകളിലൂടെ തെരുവോരത്ത് ജീവിതത്തോട് മല്ലടിക്കുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. അനുദിനം ഇവരുടെ എണ്ണം പെരുകിവരുകയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് അഗതി-അനാഥമന്ദിരങ്ങളുടെ പ്രസക്തിയേറുന്നത്.

കാൻസർ, എയ്ഡ് ,ടിബി രോഗബാധിതർ, തളർന്നുകിടക്കുന്നവർ, അംഗവൈകല്യമുള്ളവർ, അനാഥർ തുടങ്ങി പലകാരണങ്ങളാലും വഴിയോരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവർക്ക് ആശ്രയമാകുക എന്നാശയത്തോടെയാണ് 2010 മാർച്ച് 25 ന് 'ഇമ്മാനുവൽ മേഴ്സി ഹോം' ആശ്രമം നവിമുബൈയിലെ പൻവേലിൽ ആരംഭിക്കുന്നത്.

ട്രെയ്നിൽ നിന്നു വലിച്ചെറിയപ്പെട്ട ആഹാരം ആർത്തിയോടെ കഴിക്കുന്ന മൂന്നു കുട്ടികൾ... കരളലിയിപ്പിക്കുന്ന ആ കാഴ്ചയാണ് പാസ്റ്റർ സിനു മാത്യുവിനെ ആശ്രമമെന്ന ആശയത്തിലേക്ക് എത്തിച്ചത്. അച്ഛനോ അമ്മയോ ആരെന്ന് അറിയാത്ത ആ കുഞ്ഞുങ്ങളുടെ ദയനീയ ജീവിതം പാസ്റ്ററെ 'ഇമ്മാനുവൽ മേഴ്സി ഹോം ' തുടങ്ങാൻ പ്രേരിപ്പിച്ചു.

സാമൂഹ്യപ്രവർത്തകരും പൊലീസുമുൾപ്പെടെയുള്ളവർ ആശ്രയമില്ലാത്ത നിരവധി പേരെ ഇവർക്കു മുന്നിലേക്കെത്തിക്കാറുണ്ട്. രോഗത്തോടും ജീവിതത്തോടും മല്ലടിക്കുന്നവരെ മാത്രമല്ല, ചുവന്ന തെരുവിന്‍റെ വീഥിയിൽ അകപ്പെട്ടുപോയ 30ഓളം കുട്ടികൾക്കും സംരക്ഷണവും വിദ്യാഭ്യാസവും നൽകാൻ ഇവർക്കായി.

നഷ്ടപ്പെട്ടുപോയ അവരുടെ കുടുംബത്തെ കണ്ടെത്തി തിരികെ അവർക്കൊപ്പം പറഞ്ഞയക്കണമെന്ന ആശയവും ഇതിനു പിന്നിലുണ്ടായിരുന്നു. അന്നു മുതൽ ഇതുവരെ നിരവധിപ്പേർക്ക് ജീവിതമൊരുക്കിയ ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമം 387 ഓളം പേർക്ക് അവരുടെ കുടുംബത്തെ കണ്ടെത്തി നൽകിയെന്നതും ശ്രദ്ധേയമാണ്. ഗർഭിണികളായ ഒൻപതോളം പേർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കിയ ഇവർ അഞ്ചോളം പേരെ അവരുടെ കുടുംബത്തിനൊപ്പം എത്തിച്ചു.

ഇന്ന് 150 ഓളം അന്തേവാസികളാണ് ആശ്രമത്തിലുള്ളത്. ആദിവാസി കുട്ടികൾക്കായി പ്രീ പ്രൈമറി സ്കുളും, അന്തേവാസികൾക്ക് സ്വയം പര്യാപ്ത കൈവരിക്കാൻ സാധിക്കുന്ന തരത്തിൽ തൊഴിലവസരങ്ങളും ഒരുക്കാനായി.

പലകാരണങ്ങളാൽ വിഷാദരോഗത്തിലേക്ക് പോകുന്ന രോഗികളുൾപ്പെടെയുള്ള അന്തേവാസികൾക്ക് ആശ്വാസമെന്നോണമാണ് കന്നുകാലി വളർത്തൽ, ജൈവ കൃഷി തുടങ്ങിയ കാര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരക്കേറിയ ജീവിതത്തിനിടയിൽ സ്വന്തബന്ധങ്ങൾ തന്നെ ബുദ്ധിമുട്ടായി മാറാറുണ്ട്. നിർഭാഗ്യവശാൽ അവരെ വഴിയോരങ്ങളിൽ ഉപേക്ഷിക്കാനും പലരും നിർബന്ധിതരാകുന്നു.

ആൺ-പെൺ ദേദമില്ലാതെ അനാഥജന്മങ്ങൾക്ക് താങ്ങും തണലുമാകുകയാണ് യഥാർഥത്തിൽ പാസ്റ്ററും കുടുംബവും. ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമത്തിന്‍റെ ജീവകാരുണ്യപ്രവർത്തനങ്ങൾ അതിനുദാഹരണമാണ്.

ദയയില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക് സഹാനുഭൂതിയുടെ കരങ്ങൾ നീട്ടി താങ്ങാവുകയാണ് പാസ്റ്ററും കുടുംബവും.

വിശദ വിവിരങ്ങൾക്കായി :

IMMANUEL MERCY HOME ASHRAM. KHAIRWADI , MORBA, TALUKA PANVAL, RAIGARD , NAVI MUMBAI .MAHARASHTRA STATE,

INDIA.PIN CODE : 410206 .

Tel No.+91 9594453267, +91 8928277601, +91 8879690009

Email : immanuelmercyhomeashram@gmail.com

www.immanuelmercyhomeashram.org

Trending

No stories found.

Latest News

No stories found.