
കേരള സമാജം ഉള്‍വെയുടെ നേതൃത്വത്തില്‍ കായികമത്സരങ്ങള്‍ നടത്തി
നവിമുംബൈ: കേരള സമാജം ഉള്‍വെയുടെ ആഭിമുഖ്യത്തില്‍ കായികമത്സരങ്ങള്‍ നടത്തി.സമാജം വൈസ് പ്രസിഡന്‍റ് മുഹമ്മദ് അലി കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഷൈജ ബിജു ആശംസകള്‍ അര്‍പ്പിച്ചു.
കുഞ്ഞു കുട്ടികള്‍ മുതല്‍ 85 വയസ് വരെ പ്രായമുള്ളവര്‍ അവരവര്‍ക്കിണങ്ങിയ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്ക് സമാജം ഭാരവാഹികളും മുതിര്‍ന്ന അംഗങ്ങളും രക്ഷിതാക്കളും ചേര്‍ന്ന് മെഡല്‍ നല്‍കി അനുമോദിച്ചു.
സമാജത്തിന്‍റെ യുവജന വിഭാഗത്തില്‍ നിന്നുള്ള വിപിന്‍, ശരണ്‍, ശ്രേയ, അദിതി, അശ്വിന്‍, അര്‍ചിത, ഗോകുല്‍, പ്രണവ്, അദ്വൈത്, തൃശാല തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.