മാനസരോവര്‍ കാമോത്തേ മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ കായികമേള

മത്സരിച്ചത് അറുപതിലേറെ കായികതാരങ്ങള്‍

Sports festival under the leadership of Mansarovar Kamothe Malayali Samajam

മത്സരത്തില്‍ പങ്കെടുത്തവര്‍

Updated on

നവിമുംബൈ: മാനസരോവര്‍ കാമോത്തേ മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ കായിക മേളയില്‍ മാറ്റുരച്ചത് അറുപതിലേറെ കായികതാരങ്ങള്‍. ഇന്ത്യന്‍ നേവല്‍ വെറ്ററന്‍ അത്‌ലറ്റ് പ്രേമാനന്ദ് തൈക്കാണ്ടി മുഖ്യാതിഥിയായിരുന്നു. മേളയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 1981 നേവല്‍ സ്‌പോര്‍ട്‌സ് മീറ്റിലെ ഏറ്റവും വേഗം കൂടിയ താരമാണ് പ്രേമാനന്ദ് തൈക്കാണ്ടി.സെക്രട്ടറി എന്‍ ബി ശിവപ്രസാദ് സ്വാഗത പ്രസംഗം നടത്തി.

സമാജം പ്രസിഡന്‍റ് സി.പി. ജലേഷ് മേളയുടെ പതാക മുഖ്യാതിഥിക്ക് കൈമാറി. ആറ് വയസു മുതല്‍ അറുപതു വയസ് വരെയുള്ള കായിക താരങ്ങള്‍ മേളയില്‍ പങ്കെടുത്തു.പുരുഷ വിഭാഗത്തില്‍ കൃതിക് ഗോകുല്‍ദാസും ആയുഷ് ശശികുമാറും വ്യക്തിഗത ചാംപ്യന്മാരായി. കൃതിക് ഗോകുല്‍ദാസ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വ്യക്തിഗത ചാംപ്യന്‍പട്ടം നിലനിര്‍ത്തി.

സ്ത്രീകളുടെ വിഭാഗത്തില്‍ ആരാധ്യ രാധാകൃഷ്ണന്‍ വ്യക്തിഗത ചാംപ്യനായി. തുടര്‍ന്ന് മെഡലും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

സമാജം ട്രഷറര്‍ ഗോകുല്‍ ദാസ്, സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ലീന പ്രേമാനന്ദ്, വത്സല കുറുപ്പ് , ലിജി രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍, സന്തോഷ്, പ്രേമനാഥന്‍ , ദിലീപ്, മോഹന്‍ദാസ് തുടങ്ങിയവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com