ശ്രീനാരായണ ഗുരുവിനെ അറിയാനുള്ള മാർഗ്ഗം പ്രധാനമായും ഗുരുദേവ കൃതികൾ പഠിക്കുക എന്നതാണ് ;നിർമ്മല ടീച്ചർ

120 വർഷം പഴക്കമുള്ള ഒരു മഹത്തായ സംഘടനയുടെ ഉത്പത്തിയെ കുറിച്ചും അതിന്‍റെ വളർച്ചയെക്കുറിച്ചും സദസിന് പരിചയപെടുത്തിക്കൊണ്ടായിരുന്നു യൂണിയൻ പ്രസിഡന്‍റ് എം.ബിജുകുമാർ ഉത്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ചത്
ശ്രീനാരായണ ഗുരുവിനെ അറിയാനുള്ള മാർഗ്ഗം പ്രധാനമായും ഗുരുദേവ കൃതികൾ പഠിക്കുക എന്നതാണ് ;നിർമ്മല ടീച്ചർ

മുംബൈ: ശ്രീനാരായണ ഗുരുവിനെ അറിയാനുള്ള മാർഗങ്ങളിൽ പ്രധാനമായും ഗുരുദേവ കൃതികൾ പഠിക്കുക, ഗുരുവിന്‍റെ ജീവചരിത്രം ഗുരു ജീവിച്ചിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്നവർ എഴുതിയത് വായിക്കുക എന്നതും ഗുരുവിന്‍റെ ദർശനവും സന്ദേശങ്ങളും ജീവിതത്തിൽ പ്രവർത്തികമാക്കുന്നതിനോടൊപ്പം ശ്രീനാരായണ ധർമ്മം അനുസരിച്ച് ജീവിക്കുകയെന്നതുമാണെന്ന് പ്രമുഖ ഗുരുധർമ്മ പ്രചാരകയും എഴുത്തുകാരിയുമായ നിർമ്മല ടീച്ചർ.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം കാമോത്തേ ശാഖയുടെ പന്ത്രണ്ടാമത് വാർഷികം, കുടുംബസംഗമം,ഓണംഘോഷം എന്നിവ ശാഖായോഗം വനിതാസംഘം യുണിറ്റ്,യൂത്ത് മൂവ്മെന്‍റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാമോത്തേ സെക്ടർ പതിനാലിലെ കരാടി സമാജം ഹാളിൽ വെച്ച് ശാഖായോഗം പ്രസിഡന്‍റ് റ്റി.വി.ഭവദാസിന്‍റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസ്സാരിക്കുക‍യായിരുന്നു നിർമ്മല ടീച്ചർ.

120 വർഷം പഴക്കമുള്ള ഒരു മഹത്തായ സംഘടനയുടെ ഉത്പത്തിയെ കുറിച്ചും അതിന്‍റെ വളർച്ചയെക്കുറിച്ചും സദസ്സിന് പരിചയപെടുത്തിക്കൊണ്ടായിരുന്നു യൂണിയൻ പ്രസിഡന്‍റ് എം.ബിജുകുമാർ ഉത്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ചത്.വരും തലമുറയെ നമ്മുടെ നാടിന്‍റേയും രാജ്യത്തിന്‍റേയും പൈതൃകവും സംസ്കാരവും പഠിപ്പിച്ചുകൊണ്ടായിരിക്കണം അവരെ വളർത്താനെന്നും ശാസ്ത്രം ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും എന്നും നമ്മളെ നമ്മളാക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് വിശിഷ്ഠ അതിഥിയായി പങ്കെടുത്തുകൊണ്ട് പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഡി.എ.സി.മെമ്പറുമായ രമേശ് കലംബൊലി പറയുകയുണ്ടായി.

കാമോത്തേ ശാഖായോഗം നടത്തുന്ന മാതൃകാപരമായ കാര്യങ്ങളെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ പ്രകൃർത്തിച്ച് സംസാരിക്കുയുണ്ടായി യൂണിയൻ വൈസ് പ്രസിഡന്റ് ടി കെ മോഹൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്,സെക്രട്ടറി ശോഭന വാസുദേവൻ എന്നിവർ ആശംസ നേർന്ന്,തദവസരത്തിൽ ഇതര മലയാളി സംഘടനാ ഭാരവാഹികൾ മറ്റ് ശാഖായോഗം ഭാരവാഹികൾ,സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കുകയും എസ്സ്.എസ്സ്.സി.& എച്ച്.എസ്സ്.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകി.സ്വാഗതം ശാഖാ സെക്രട്ടറി എസ്.മാരീകുമാർ കൃതജ്ഞത ശാഖാ വൈസ് പ്രസിഡന്റ് ഗോവിന്ദൻ പരക്കോത്ത് രേഖപ്പെടുത്തി.വനിതാസംഘം,യൂത്ത് മൂവ് മെന്റ്,ബാലജനയോഗം എന്നിവർ അവതരിപ്പിച്ച ഗൃഹാതുരത്വം വിളിച്ചോതുന്ന കലാപരിപാടികൾ അക്ഷരാർത്ഥത്തിൽ ആഘോഷവേദിയെ സമ്പന്നമാക്കി ഗോവിന്ദൻ പരക്കോത്ത് പരിപാടികൾ നിയന്ത്രിച്ച അത്താഴ വിരുന്നും സംഘടിപ്പിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com