ശ്രീനാരായണ ഗുരുജയന്തിയാഘോഷം സെപ്റ്റംബര്‍ 14ന്

ബ്രഹ്മശ്രീ സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും
Sree Narayana Guru Jayanti celebrations on September 14th

ശ്രീനാരായണ ഗുരുജയന്തിയാഘോഷം സെപ്റ്റംബര്‍ 14ന്

Updated on

മുംബൈ; 171-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്റ്റംബര്‍ 14ന് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സില്‍ വമ്പിച്ച പരിപാടികളോട് ആഘോഷിക്കും. ഞായറാഴ്ച രാവിലെ 8 30ന് ഗുരുപൂജയോടെ ആഘോഷത്തിന് തുടക്കമാകും. തുടര്‍ന്ന് സമൂഹപ്രാര്‍ഥന ശ്രീനാരായണഗുരു ഹാളില്‍ നടക്കും. പത്തുമണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍റെ അധ്യക്ഷത വഹിക്കും. ബ്രഹ്മശ്രീ സ്വാമി ശുഭാംഗാനന്ദ, ജനറല്‍ സെക്രട്ടറി, ശിവഗിരി മഠം, അനുഗ്രഹ പ്രഭാഷണം നടത്തും.

സമ്മേളനത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിവിധ തലങ്ങളില്‍ ഉന്നത മാര്‍ക്ക് നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കും എന്ന് സമതി ചെയര്‍മാന്‍ എന്‍ മോഹന്‍ദാസ് അറിയിച്ചു. സമതിയുടെ 39 യൂണിറ്റുകളില്‍ നിന്നുള്ള ആയിരക്കണക്കിന് അംഗങ്ങള്‍ പതാകയുമേന്തി ജയന്തി ആഘോഷത്തില്‍ പങ്കെടുക്കും. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം സമിതിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കലാ പ്രതിഭകളുടെ കലാവിരുന്ന് അരങ്ങേറും. കലാ മത്സരങ്ങളില്‍ വിജയിച്ച മത്സരാര്‍ത്ഥികള്‍ക്ക് ഉള്ള സമ്മാനദാനത്തോടെ ജയന്തി ആഘോഷങ്ങള്‍ക്കു തിരശ്ശീല വീഴുമെന്ന് ജനറല്‍ സെക്രട്ടറി ഒ.കെ പ്രസാദ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com