എസ്എൻഡിപി യോഗം ശാഖകളിൽ ഞായറാഴ്ച്ച ഗുരുജയന്തി ആഘോഷം
മുംബൈ: മലാഡ് - ഗോരെഗാവ്, ഡോംബിവലി, കല്യാൺ വെസ്റ്റ്, മീരാരോഡ് ശാഖകളിൽ ഞായറാഴ്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും
മലാഡ് - ഗോരേഗാവ് ശാഖ
എസ്എൻഡിപി യോഗം മുംബൈ താനെയിൽപ്പെട്ട 3895 നമ്പർ മലാഡ്-ഗോരേഗാവ് ശാഖ, വനിതാസംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്‍റ് എന്നിവ സംയുക്തമായി 170 ആംമത് ശ്രീനാരായണ ഗുരുജയന്തി ഗോരേഗാവ് വെസ്റ്റിലെ ബാങ്കൂർ നഗറിലുള്ള ഭൂഷൻ ഹാളിൽ വെച്ച് ഞായറാഴ്ച്ച, സെപ്റ്റംബർ ഒന്നാം തിയതി രാവിലെ ഒൻപതര മുതൽ നടത്തുടുന്നു. ഒൻപതര മണിക്ക് മോത്തിലാൽ നഗറിലേ ഗുരുപദത്തിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്ര പന്ത്രണ്ട് മണിക്ക് ഹാളിൽ എന്തിച്ചേരുന്നതാണ്. ശേഷം ഗുരുപൂജ, മഹാപ്രസാദം.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശാഖാ പ്രസിഡന്‍റ് സി.എസ്. ദാസൻ അദ്ധ്യക്ഷത വഹിക്കും സെക്രട്ടറി ഷീൽകുമാർ ബി. കൈതയിൽ സ്വാഗതവും വൈസ് പ്രസിഡന്‍റ് പി.കെ. പ്രദീപ്കുമാർ കൃതജ്ഞതയും രേഖപ്പെടുത്തും. രവീന്ദ്ര വൈക്കർ എംപി, വിദ്യാ താക്കൂർ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും.
മുംബൈ താനെ യൂണിയൻ പ്രസിഡന്‍റ് എം.ബിജു കുമാർ, സെക്രട്ടറി ബിനു സുരേന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്‍റ് സുമ രഞ്ജിത്ത്, സെക്രട്ടറി ശോഭന വാസുദേവൻ, മുൻ മഹാരാഷ്ട്ര മന്ത്രി സുഭാഷ് ദേശായ്, എം.എൽ.എ.അസ്‌ലം ഷൈഖ്, മുൻ മുനിസിപ്പൽ കൗൺസിലർമാരായ ദീപക് താക്കൂർ, ഹർഷ് പട്ടേൽ, സന്ദീപ് പട്ടേൽ, ശ്രീകല പിള്ള, സാമൂഹ്യ പ്രവർത്തകൻ അഡ്വ: മുരളി പണിക്കർ എന്നിവർ വിശിഷ്ടാഥിതികളയിരിക്കും. ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.തദവസരത്തിൽ മുതിർന്ന ശാഖായോഗം ഭാരവാഹികളെയും അംഗങ്ങളെയും ആദരിക്കും. എസ്.എസ്.സി & എച്ച്.എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാഖാഭാരവാഹികളുടെ കുട്ടികളെ മെറിറ്റ് അവാർഡ് നൽകുന്നതാണ്.വൈകിട്ട് അഞ്ചര മണിമുതൽ കലാപരിപാടികൾ അരങ്ങേറും ശേഷം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി ഷീൽകുമാർ 9004668373 അറിയിച്ചു.
ഡോംബിവലി ശാഖ
എസ്എൻഡിപി യോഗം മുംബൈ താനെയിൽപ്പെട്ട 3823 നമ്പർ ഡോംബിവലി ശാഖ, വനിതാസംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്‍റ് എന്നിവ സംയുക്തമായി 170 ആംമത് ശ്രീനാരായണ ഗുരുജയന്തി ഡോംബിവലി വെസ്റ്റിലെ മോഡൽ ഇംഗ്ലീഷ് സ്‌കൂൾ തുഞ്ചൻ സ്മാരക ഹാളിൽ വെച്ച് ഞായറാഴ്ച്ച, സെപ്റ്റംബർ ഒന്നാം തിയതി രാവിലെ എട്ടര മണിമുതൽ ഗുരുപൂജ, സാംസ്‌കാരിക സമ്മേളനം ആത്മീയ പ്രഭാഷണം എന്നിവയോടെ നടത്തുന്നു, പതിനൊന്ന് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശാഖാ പ്രസിഡന്‍റ് കെ.വി.ദാസപ്പൻ അദ്ധ്യക്ഷത വഹിക്കും സെക്രട്ടറി ഇ.കെ.അശോകൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് വി.കെ.മംഗളാനന്ദൻ കൃതജ്ഞതയും രേഖപ്പെടുത്തും.ഗുരുരത്‌നം മാസികയുടെ പത്രാധിപസമിതി അംഗം വി.എൻ.പവിത്രൻ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ആത്മീയ പ്രഭാഷണം നടത്തും.കല്യാൺ ഡോംബിവലി മുനിസിപ്പൽ കോർപറേറ്റർ രമേശ് എസ്, മാത്രേ, മുംബൈ താനെ യൂണിയൻ പ്രസിഡന്‍റ് എം.ബിജു കുമാർ, സെക്രട്ടറി ബിനു സുരേന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്‍റ് സുമ രഞ്ജിത്ത്, സെക്രട്ടറി ശോഭന വാസുദേവൻ, വനിതാസംഘം യുണിറ്റ് പ്രസിഡന്‍റ് ഷൈനി ഗിരിസുതൻ, സെക്രട്ടറി ഷബ്‌ന സുനിൽ കുമാർ, യൂത്ത് മൂവ് മെന്‍റ് പ്രസിഡന്‍റ് സുമേഷ് സുരേഷ്, സെക്രട്ടറി ഐശ്വര്യ ശിവദാസൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.പി.എസ്.സുരേഷ് ബാബു ജയന്തി ആഘോഷ കമ്മിറ്റി കൺവീനറായി പ്രവർത്തിക്കുന്നു.ഒന്ന് മുതൽ പത്താം ക്ലാസ്സുവരെയുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാഖാഭാരവാഹികളുടെ കുട്ടികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചിത്രരചന, കരകൗശല വസ്തു നിർമാണം, പ്രസംഗമത്സരം, അന്താക്ഷരി മത്സരം, കവിത പാരായണം, മലയാളം എഴുത്ത് പരീക്ഷ എന്നിവയിൽ സമ്മാനാർഹരായവരെയും ചടങ്ങിൽ ആദരിക്കുന്നതാണ്.ഉച്ചയ്ക്ക് ചതയസദ്യയ്ക്ക് ശേഷം കലാപരിപാടികൾ അരങ്ങേറുമെന്ന് ശാഖാ സെക്രട്ടറി ഇ.കെ.അശോകൻ 9167127990 അറിയിച്ചു.
കല്യാൺ വെസ്റ്റ് ശാഖ
എസ്എൻഡിപി യോഗം മുംബൈ താനെയിൽപ്പെട്ട 5110 നമ്പർ കല്യാൺ വെസ്റ്റ് ശാഖ, വനിതാസംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്‍റ് എന്നിവ സംയുക്തമായി 170 ആംമത് ശ്രീനാരായണ ഗുരുജയന്തി കല്യാൺ വെസ്റ്റിലെ ഗോദ്‌റെജ് പാർക്കിലുള്ള അയ്യപ്പ മന്ദിരം പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ വെച്ച് ഞായറാഴ്ച്ച, സെപ്റ്റംബർ ഒന്നാം തിയതി രാവിലെ ഏഴ് മണിമുതൽ സുന്ദരേശൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗുരുപൂജയോടെ തുടക്കം.പത്ത് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശാഖാ പ്രസിഡന്‍റ് പി.പി.പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും സെക്രട്ടറി റ്റി.എസ്.ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് ജയപാലൻ കൃതജ്ഞതയും രേഖപ്പെടുത്തും. എഴുത്തുകാരിയും ഗുരുധർമ്മ പ്രചാരകയുമായ നിർമ്മല മോഹൻ ആത്മീയ പ്രഭാഷണം നടത്തും.ജയന്തി സമ്മേളനം ഉത്‌ഘാടനം മുംബൈ താനെ യൂണിയൻ പ്രസിഡന്‍റ് എം.ബിജുകുമാർ നിർവ്വഹിക്കും ജയന്തി സന്ദേശം യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്‍റ് ടി.കെ. മോഹൻ, വനിതാസംഘം യൂണിയൻ പ്രസിഡന്‍റ് സുമ രഞ്ജിത്ത്, വൈസ് പ്രസിഡന്‍റ് ബീന സുനിൽ കുമാർ, സെക്രട്ടറി ശോഭന വാസുദേവൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും, യൂണിയൻ കൗൺസിൽ അംഗം ജി.ശിവരാജൻ, വനിതാസംഘം യുണിറ്റ് പ്രസിഡന്‍റ് പ്രേമവത്സ സതീശൻ, സെക്രട്ടറി ഓമന മോഹൻ, യൂത്ത് മൂവ് മെന്‍റ് പ്രസിഡന്‍റ് വിഷ്ണു മോഹൻ, സെക്രട്ടറി സൗമ്യ ശിവരാജൻ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരം ഉള്ള ശാഖാ അംഗങ്ങളുടെ കുട്ടികളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും. ഉച്ചയ്ക്ക് ചതയ സദ്യക്ക് ശേഷം കലാപരിപാടികൾ അരങ്ങേറും പൂക്കള മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകുമെന്ന് ശാഖാ സെക്രട്ടറി ഉണ്ണികൃഷ്ണൻ 9892098375 അറിയിച്ചു.
മീര റോഡ് ശാഖ
എസ്എൻഡിപി യോഗം മുംബൈ താനെയിൽപ്പെട്ട 3864 നമ്പർ മീരാറോഡ് ശാഖ, വനിതാസംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്‍റ് എന്നിവ സംയുക്തമായി 170 ആംമത് ശ്രീനാരായണ ഗുരുജയന്തി കാശിമീരാ ബോംബെ മലയാളി സമാജം സ്‌കൂൾ അങ്കണത്തിൽ വെച്ച് ഞായറാഴ്ച്ച, സെപ്റ്റംബർ ഒന്നാം തിയതി രാവിലെ പത്ത് മണിമുതൽ മഹാഗുരുപൂജയോടെ തുടക്കം തുടർന്ന് ഗുരുദേവ ഛായചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശാഖാ ഗുരുമന്ദിരത്തിൽ നിന്ന് പുറപ്പെട്ട് ബി.എം.എസ്.സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേരും പത്തര മണിമുതൽ കായികപരിപാടികൾ, പന്ത്രണ്ട് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശാഖാ പ്രസിഡന്‍റ് സുജീന്ദ്രൻ മംഗലത്ത് അദ്ധ്യക്ഷത വഹിക്കും സെക്രട്ടറി ജയൻ എം.എസ്.സ്വാഗതവും വൈസ് പ്രസിഡന്‍റ് വത്സൻ കെ.എ.കൃതജ്ഞതയും രേഖപ്പെടുത്തും.ഉച്ചയ്ക്ക് ചതയ സദ്യ ശേഷം കലാപാടികൾ അരങ്ങേറും വൈകിട്ട് അഞ്ചുമണിമുതൽ സമ്മാനദാനവും, എസ്.എസ്.സി & എച്ച്.എസ്.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാഖാഭാരവാഹികളുടെ കുട്ടികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കുന്നതാണെന്ന് ശാഖാ സെക്രട്ടറി ജയൻ എം.എസ് 9167137035 അറിയിച്ചു.