മഹാസമാധി ആചരണം: മന്ദിരസമിതി യൂണിറ്റുകളിൽ സമാധി പൂജയും പ്രസാദ വിതരണവും

ചെമ്പൂർ ആസ്ഥാനത്തും വിവിധ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നാളെ ആചരിക്കുന്നു.
മഹാസമാധി ആചരണം: മന്ദിരസമിതി യൂണിറ്റുകളിൽ സമാധി പൂജയും പ്രസാദ വിതരണവും

നവിമുംബൈ: വിശ്വമഹാ ഗുരു ശ്രീനാരായണ ഗുരുദേവന്റെ 96 -മതു മഹാസമാധിദിനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിവിധ പൂജാ വിധികളോട് കൂടി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തും വിവിധ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നാളെ ആചരിക്കുന്നു.

ഗുരുദേവഗിരിയിൽ പുലർച്ചെ 5 നു നടതുറക്കൽ, 6 നു ഗണപതി ഹോമം, 7 നു ഗുരുപൂജ, 9 നു അഖണ്ഡനാമ ജപാരംഭം, ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം. ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാജപ സമർപ്പണം, സമൂഹ പ്രാർഥന, തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ 3 .15 നു സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർഥന, പ്രസാദ വിതരണം.

മഹാസമാധി ദിവസം രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ്‌ വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 022 27724095 , 7304085880 .

വസായ് ഗുരുസെന്റിൽ: രാവിലെ 9 നു മഹാഗുരുപൂജ, അഖണ്ടനാമജപം, ശ്രീമദ് ഭഗവദ്ഗീത പാരായണം, 3 .20 മുതൽ - 3:30 വരെ മഹാസമാധി പൂജ. ശേഷം കഞ്ഞിവീഴ്ത്തൽ. ഫോൺ: 9833356861 .

വാശി ഗുരുസെന്റർ: രാവിലെ 7 നു ഗുരുപൂജ, 9 നു ഗുരുകീർത്തനാലാപനം, 11 നു വിളക്കു പൂജ, വൈകീട്ട് 3 നു സമൂഹ പ്രാർഥന, 3 .15 നു സമാധി ഗാനം, 3 .30 മുതൽ കഞ്ഞി വീഴ്ത്താൻ. സദാനന്ദൻ ശാന്തി കാർമികത്വം വഹിക്കും.

കൽവ: 1 .30 കുഞ്ഞുമോന്റെ വസതിയും. വിലാസം: കാഞ്ചനബാം സി. എച്. എസ്., ഒന്നാം നില, സെക്കന്റ് റാബോഡി, പഞ്ചഗംഗയ്ക്കു സമീപം, കൽവാ വെസ്റ്റ്. ഫോൺ: 9320088107 , 9769519499 , 9820497361

നല്ലസോപ്പാറ വെസ്റ്റ്: 10മണി മുതൽ റെജിമോന്റെ വസതിയിൽ. സമ്പൂർണ ഗുരുഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ എന്നിവ ഉണ്ടായിരിക്കും.

വിലാസം: സി / 103,സിദ്ധിവിനായക കോംപ്ലക്സ് , സ്നേഹാഞ്ജലിക്കു സമീപം, സ്റ്റേഷൻ റോഡ് ,നല്ലസോപാറ വെസ്റ്റ്. ഫോൺ: 9821089218, 9765640401.

അംബെർനാഥ്,ബദലാപ്പൂർ: രാവിലെ 9 മുതൽ ഗുരു സെന്ററിൽ ഗുരു പൂജ. 9 30 മുതൽ അഖണ്ഡ നമജബാരുംഭം. 3 നു അഖണ്ഡനാമ ജപ സമർപ്പണം, സമൂഹ പ്രാർത്ഥന. 3.15 നു സമാധി പൂജ,(സമാധി പ്രാർത്ഥന) , പ്രസാദ വീതരണം / കഞ്ഞീ വീഴ്ത്തൽ. ഫോൺ: 98200 01031

ഡോംബിവാലി- താക്കുർളി: 12 മുതൽ സമൂഹ പ്രാർത്ഥന ഗുരു ഭാഗവത പാരായണം എന്നിവയോടു ആരംഭിക്കും. ശേഷം കഞ്ഞി വീഴത്തൽ. ഫോൺ: 8850561775 .

സാക്കിനാക്ക : ഗുരുശ്രീ മഹേശ്വര ക്ഷേത്രസന്നിധിയിൽ രാവിലെ 9 മുതൽ നാരായണ നാമജപം, പ്രാർത്ഥന, ഗുരു ഭാഗവത പാരായണം, 3 -20 ന് സമാധി പൂജ, സമാധി ഗാനാർച്ചന തുടർന്ന് കഞ്ഞി വീഴ്ത്തൽ. ഫോൺ: 9869776018 .

വിലേപാർലെ, അന്ധേരി വെസ്റ്റ്,ജോഗേശ്വരി ഗോരേഗാവ്.യൂണിറ്റ്: രാവിലെ 9 നു ഗുരു പൂജയോടെ ആരംഭിക്കുന്നു. ഉച്ചക്ക് 12 മുതൽ ഗുരു പൂജ, ഗുരു പുഷ്പാഞ്ജലി , ഗുരു ഭാഗവതം, അഖണ്ഡനാമ ജപം, ഗുരു ദേവ കൃതികളുടെ പാരായണം. 3.15 മുതൽ സമാധി പൂജ, സമാധി ഗാനം . 3.30 നു ശേഷം കഞ്ഞി വിതരണം.  ഫോൺ: 9820319239

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com