
മുംബൈ: നാലു പതിറ്റാണ്ടുകളിലേറെയായി ശ്രീനാരായണ ദർശനം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗോരേഗാവ് കേന്ദ്രമായ് പ്രവർത്തിച്ചിരുന്ന ശ്രീനാരായണ ഗുരു സേവാ സംഘം എന്ന സംഘടനയുടെ അന്ധേരിയിലെ ഓഫീസ് ശ്രീനാരായണ മന്ദിര സമിതിക്കു കൈമാറി. കഴിഞ്ഞ ദിവസം സമിതിയുടെ ചെമ്പൂർ ആസ്ഥാനത്ത് നടന്ന സമിതി ബോർഡ് ഓഫ് മാനേജ്മെന്‍റിന്‍റെ യോഗത്തിലാണ് ഓഫീസ് കൈമാറ്റം നടന്നത്.
കൈമാറ്റ രേഖയിൽ സേവാസംഘം ഭാരവാഹികളും സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരനും ഒപ്പുവച്ചു. സേവാ സംഘത്തിന്‍റെ പ്രവർത്തകർ തുടർന്ന് മന്ദിരസമിതിയുമായ് സഹകരിച്ച് പ്രവർത്തിക്കുമെന്ന് സേവാ സംഘം ചെയർമാൻ കെ.കെ. സുധാകരൻ പറഞ്ഞു . സേവാ സംഘത്തെ പ്രതിനിധീകരിച്ച് സെക്രട്ടറി എ.ശശിധരൻ, ജോ. സെക്രട്ടറി ആർ. രാമൻ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം വി.കെ. ചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.