ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സെപ്റ്റംബർ 3ന് താനെയിൽ; മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മുഖ്യാതിഥി

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സെപ്റ്റംബർ 3ന് താനെയിൽ; മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മുഖ്യാതിഥി

ഉച്ചക്ക് 2 മണി മുതൽ വിവിധ ശാഖകളിൽ നിന്നുള്ള വനിതാ-യുവ സംഘങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും

താനെ: ശ്രീനാരായണ ഗുരുവിന്‍റെ 169 –മത് ജയന്തി ആഘോഷം അടുത്തമാസം സെപ്റ്റംബർ 3 ഞായറാഴ്ച്ച, താനെയിലുള്ള സെന്‍റ് ലോറൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

എസ്സ്.എൻ. ഡി.പി.യോഗം മുംബൈ – താനെ യൂണിയൻ, ശാഖായോഗം, വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റുകൾ ,യൂത്ത് മൂവ്മെന്റ്,ബാലജനയോഗം ,കുമാരി സംഘം , വൈദികസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു .

രാവിലെ 9 മണി മുതൽ മഹാഗുരുപൂജയോടെ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ ജയന്തി സമ്മേളനം, പ്രഭാഷണം, ചതയ സദ്യ, കലാപരിപാടികൾ എന്നിവ വൈകീട്ട് 6 മണിവരെ നടക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.ചടങ്ങിൽ യോഗം നേതാക്കൾ, മുംബൈയിലെ മറ്റു ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ തുടങ്ങി കലാ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും

ജയന്തി സമ്മേളനത്തിൽ എസ്എസ്സി, എച്ച്എസ്സി [CBSE,ICSE ,STATE BOARD] എന്നീ ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും.

ഉച്ചക്ക് 2 മണി മുതൽ വിവിധ ശാഖകളിൽ നിന്നുള്ള വനിതാ-യുവ സംഘങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com