ശ്രീനാരായണ മന്ദിരസമിതി ഐരോളി- റബാലെ യൂണിറ്റ് വാർഷികാഘോഷം 21 ന്

ഐരോളി സെക്ടർ 10 ലെ കാത്തലിക് ചർച്ച് ഹാളിലാണ് ആഘോഷം
ശ്രീനാരായണ മന്ദിരസമിതി  ഐരോളി- റബാലെ യൂണിറ്റ് വാർഷികാഘോഷം  21 ന്
Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി ഐരോളി- റബാലെ യൂണിറ്റിന്‍റെ വാർഷികാഘോഷം 21 ഞായറാഴ്ച രാവിലെ ഐരോളി സെക്ടർ 10 ലെ കാത്തലിക് ചർച്ച് ഹാളിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുനിൽ പുരുഷോത്തമൻ അറിയിച്ചു. രാവിലെ 6 .15 മുതൽ ശാന്തി ഹവനം. 9 മുതൽ ചിത്രരചനാ മത്സരം, 10 മുതൽ ബാലവേദി , യുവ അംഗങ്ങൾ നടത്തുന്ന ദൈവദശകം ആലാപനം . 10 .10 മുതൽ കലാപരിപാടികൾ. 11 മുതൽ സാംസ്കാരിക സമ്മേളനം. സമ്മേളനത്തിൽ സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും.

എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, ഓ.കെ. പ്രസാദ്, വി. വി. ചന്ദ്രൻ, വി. എൻ. അനിൽകുമാർ, പി. പൃഥ്വീരാജ്, എൻ. എസ്. രാജൻ, സുനിൽ പുരുഷോത്തമൻ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് ഒന്നിന് മഹാ പ്രസാദം.

2 മുതൽ കലാപരിപാടികൾ തുടരും. തുടർന്ന് സമ്മാനദാനം, മെറിറ്റ് അവാർഡ് വിതരണം , ശ്രീനാരായണ ദർശനം പ്രചരിപ്പിക്കുന്നവർക്കുള്ള ഡോ. കെ. കെ. ദാമോദരൻ സ്മാരക പുരസ്കാരം മുൻ സോണൽ സെക്രട്ടറി എം. ജി. രാഘവന് സമർപ്പിക്കുക, മാതൃകാ ശ്രീനാരായണീയ കുടുംബത്തെ ആദരിക്കൽ എന്നിവ നടക്കും. ഫോൺ: 9137850281 , 9769047940 .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com