ശ്രീനാരായണ മന്ദിരസമിതി ഗുരുദര്‍ശനത്തില്‍ സെമിനാര്‍ നടത്തുന്നു

എല്ലാവര്‍ക്കും സൗജന്യ പ്രവേശനം
Sree Narayana Mandira Samiti conducts seminar on Guru Darshan

ഗുരുദര്‍ശനത്തില്‍ സെമിനാര്‍ നടത്തുന്നു

Updated on

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ദര്‍ശനത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു.

മേയ് 11നു രാവിലെ 10 മുതല്‍ വൈകീട്ട് 4.30 വരെ സമിതിയുടെ ചെമ്പൂര്‍ ആസ്ഥാനത്തു നടക്കുന്ന സെമിനാറില്‍ നിയമപണ്ഡിതനും പ്രഭാഷകനുമായ ഡോ. ജി. മോഹന്‍ഗോപാല്‍ ശ്രീനാരായണ മാനവധര്‍മം എന്ന വിഷയത്തിലും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ടി. എസ്. ശ്യാമകുമാര്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന വിഷയത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

താത്പര‍്യമുള്ള എല്ലാവര്‍ക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് സമിതി ജന. സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു. ഫോണ്‍: 9820674264 , 9323465164.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com