ഗുരുദേവ ദർശനം കാലാതീതം: എ. ഷൈല ഐഎഎസ്

ശ്രീനാരായണ മന്ദിര സമിതി ഗുരുജയന്തി ആഘോഷം
sree narayana mandira samiti guru jayanti celebration
ഗുരുദേവ ദർശനം കാലാതീതം: എ. ഷൈല ഐഎഎസ്
Updated on

മുംബൈ: ശ്രീ നാരായണ ദർശനം കാലാതീതമാണെന്നും തന്‍റെ വിദ്യാഭ്യാസ കാലത്തു ഗുരുദേവ ദർശനം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടന്നും തന്‍റെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ ഈ സ്വാധീനം വളരെ സഹായിച്ചിട്ടുണെന്നും മഹാരാഷ്ട്ര സർക്കാരിന്‍റെ ധനകാര്യ വകുപ്പ് സെക്രട്ടറി എ. ഷൈല ഐ. എ. എസ്. അഭിപ്രായപ്പെട്ടു. ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്പൂരിൽ നടന്ന നൂറ്റിഎഴുപത്താമതു ഗുരുദേവ ജയന്തി ആഘോഷത്തിൽ മുഖ്യതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.ചടങ്ങിൽ

പ്രസിഡന്റ് എം ഐ ദാമോദരൻ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം പ്രതിനിധി സ്വാമി ബോധിതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു , ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു . ട്രഷറർ വി വി ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി. എൻ. അനിൽകുമാർ, അസിസ്റ്റന്റ് ട്രെഷറർ പി. പൃഥ്വീരാജ്, സോണൽ സെക്രട്ടറിമാരായ പി. കെ. ആനന്ദൻ, വി. വി. മുരളീധരൻ, മായാ സഹജൻ, കെ മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ. എസ്. രാജൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.സമതി പ്രസിഡന്റ് എം ഐ ദാമോദരൻ അധ്യക്ഷ പ്രസംഗത്തിൽ

sree narayana mandira samiti guru jayanti celebration

സമിതിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക വികസനങ്ങളെക്കുറിച്ചു വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് സമിതിയുടെ വളർച്ചക്ക് പങ്കാളികളായ എല്ലാ രക്ഷാധികാരികളുടെയും അംഗങ്ങളുടെയും സംഭാവനകൾ വളരെ വിലപ്പെട്ടതാണ് എന്ന് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.സമ്മേളനത്തിൽ സാമൂഹിക പ്രവർത്തകനും സമിതിയുടെ രക്ഷാധികാരിയുമായ പി ആർ കൃഷ്ണനെ

ആദരിച്ചു.സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുമായി നിരവധിയാളുകൾ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. മെറിറ്റ് അവാർഡ് വിതരണം,സമിതിയുടെ വിവിധ യൂണിറ്റു കൽ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com