ശ്രീനാരായണ മന്ദിരസമിതി വിവാഹാർത്ഥി മേള മാർച്ച് 10ന്

മേളയിൽ പങ്കെടുക്കുന്നതിന് ഓൺലൈനായും രജിസ്റ്റർ ചെയ്യാം.
Sree Narayana Mandira Samiti Marriage Mela
Sree Narayana Mandira Samiti Marriage Mela

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തിനാലാമതു വിവാഹാർത്ഥി മേള മാർച്ച് 10നു രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടക്കും. മേളയിൽ പങ്കെടുക്കുന്നതിന് ഓൺലൈനായും രജിസ്റ്റർ ചെയ്യാം. https://snmsmatrimony.com/mamnew/ എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും ബന്ധപ്പെടേണ്ട ഫോൺ നമ്പറും ഹാളിലെ സ്‌ക്രീനിൽ തെളിയും. യോജിക്കുന്നവരുമായി നേരിട്ട് സംസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാവും. കൂടാതെ സമിതിയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ആയിരത്തോളം യുവതീയുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പരിശോധിക്കുന്നതിനും ജാതങ്ങളുടെ പൊരുത്തം നോക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നും ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി: 9769359089 9819020996 9820644950

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com