ശ്രീനാരായണ മന്ദിരസമിതി ഉല്ലാസ് നഗര്‍ യൂണിറ്റ് വാര്‍ഷികാഘോഷത്തിൽ നിന്ന്
ഉല്ലാസ് നഗര്‍: ശ്രീനാരായണ മന്ദിരസമിതി ഉല്ലാസ് നഗര്‍ യൂണിറ്റ് ഇരുപതാമത് വാര്‍ഷികം ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീനാരായണ മന്ദിരസമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരന്‍ അധ്യക്ഷനായിരുന്നു.
മഹാരാഷ്ട്രയിലെ ആദിവാസിമേഖലയില്‍നിന്നും ആദ്യമായി പരിസ്ഥിതിയിലും പൊളിറ്റിക്കല്‍ സയന്‍സില്‍ എംഫിലും ഡോക്ടറേറ്റും നേടിയ മുര്‍ബാഡ് താലൂക്കിലെ കിസ്സല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദിവാസി വനിത കവിത വരേ-ഭാല്‍കെ മുഖ്യാതിഥിയായിരുന്നു.
സമിതി ചെയര്‍മാര്‍ എന്‍. മോഹന്‍ദാസ്, സോണല്‍ സെക്രട്ടറി പി. കെ. ആനന്ദന്‍ , ലോകകേരളസഭ അംഗം ടി. വി. രതീഷ്, വനിതാ വിഭാഗം കണ്‍വീനര്‍ സുമ പ്രകാശ്, മേഖലാ കണ്‍വീനര്‍ ദീപാ മഹേന്ദ്രന്‍, മുന്‍ സോണല്‍ സെക്രട്ടറിമാരായ എം. ജി. രാഘവന്‍, പുഷ്പ മാര്‍ബ്രോസ് എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ഗീത സജി സ്വാഗതവും കൗണ്‍സില്‍ അംഗം ഹരീഷ് ചാണശ്ശേരി കൃതജ്ഞതയും പറഞ്ഞു. ഉല്ലാസ് നഗറിലെ വിവിധ സംഘടനാ ഭാരവാഹികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആദരിച്ചു..യുവയുടെ പ്രവര്‍ത്തകരായ ദിവ്യ പ്രകാശ്, പ്രതിഭ പ്രദീപ് എന്നിവര്‍ അവതാരകരായിരുന്നു.