
ശ്രീനാരായണ മന്ദിരസമിതി വാർഷികാഘോഷം ഇന്ന്
മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമതു വാർഷികാഘോഷം സമിതി ആസ്ഥാനമായ ചെമ്പൂർ ശ്രീനാരായണ നഗറിലെ വിദ്യാഭ്യാസ സമുച്ചയത്തിൽ ഞായറാഴ്ച നടത്തും. വൈകിട്ട് 5നു ഭദ്രദീപം തെളിയുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും.
5.30 മുതൽ 6.30 വരെ മലയാള സിനിമ പിന്നണി ഗായകൻ വിജേഷ് ഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്. 6.30 നു സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പൊതുസമ്മേളനം മുഖ്യാതിഥിതി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സഞ്ജയ് ദിന പാട്ടീൽ എംപി വിശിഷ്ടാതിഥിയായിരിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് എന്നിവർ പ്രസംഗിക്കും. 7.30 മുതൽ മെഗാ മ്യൂസിക്കൽ നൈറ്റ് തുടരും.
ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം യൂണിറ്റുകളിൽ നിന്നും ബസ് സൗകര്യം ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് സോണൽ സെക്രട്ടറിമാർ, യൂണിറ്റ് സെക്രട്ടറിമാർ എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ജന. സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു.