ശ്രീനാരായണഗുരു ഹൈസ്‌കൂളിന് നൂറു മേനി വിജയം

ഇംഗ്ലീഷ് മീഡിയത്തിൽ 196 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 36 ഡിസ്റ്റിംക്ഷനും, ധാരാളം ഫസ്റ്റ് ക്ലാസും ഉൾപ്പെടെ എല്ലാ വിദ്യാർഥികളും ഉന്നത വിജയം കരസ്ഥമാക്കി
ശ്രീനാരായണഗുരു ഹൈസ്‌കൂളിന് നൂറു മേനി വിജയം
students

മുംബൈ: ശ്രീ നാരായണ ഗുരു ഹൈ സ്‌കൂളിന്റെ ഇംഗ്ലീഷ് / മറാഠി മീഡിയം സ്‌കൂളുകൾക്ക് എസ് എസ്‌ സി പരീക്ഷയിൽ നൂറു മേനി വിജയം. ഇംഗ്ലീഷ് മീഡിയത്തിൽ 196 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 36 ഡിസ്റ്റിംക്ഷനും, ധാരാളം ഫസ്റ്റ് ക്ലാസും ഉൾപ്പെടെ എല്ലാ വിദ്യാർഥികളും ഉന്നത വിജയം കരസ്ഥമാക്കി.

മറാഠി മീഡിയത്തിൽ 37 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 10 ഡിസ്റ്റിംക്ഷനും, ഫസ്റ്റ് ക്ലാസും ഉൾപ്പെടെ എല്ലാവരും വിജയിച്ചു."ശ്രീ നാരായണ മന്ദിര സമിതിയുടെ ചെമ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സമീപ പ്രേദേശങ്ങളിലെ ചേരികളിൽ നിന്നും ഉള്ളവരാണ്.

ഇത്തരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മികച്ച വിദ്യാഭ്യാസം നൽകി മുന്നോട്ടു കൊണ്ടുവരാൻ സമതി പ്രതിജ്ഞബദ്ധരാണ്. ഈ സ്‌കൂളുകളുടെ വൻ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി" ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com