ശ്രീ വിദ്യാധിരാജ കർമ്മശ്രേഷ്ഠ പുരസ്കാരം ഡോ. പുനലൂർ സോമരാജന്

സമ്മേളനം എൻഎസ്എസ് വൈസ് പ്രസിഡന്‍റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും
Sree Vidyadhiraja Karmashreshtha Award for Dr. Punalur Somarajan

പുനലൂർ സോമരാജൻ

Updated on

സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികൾക്കായി ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രം (VIVEK) ഏർപ്പെടുത്തിയ ശ്രീ വിദ്യാധിരാജ കർമ്മശ്രേഷ്ഠ പുരസ്കാരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജന് സമർപ്പിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗാന്ധിഭവനിലൂടെ പുതിയ മാതൃക സൃഷ്ടിച്ച പ്രവർത്തനങ്ങൾ തന്‍റെ കർമ്മമണ്ഡലത്തിൽ പതിറ്റാണ്ടുകളായി പ്രാവർത്തികമാക്കി വരുന്നത് മുൻനിർത്തിയാണ് പുരസ്കാരം.

ശ്രീ വിദ്യാധിരാജ വിശ്വകേന്ദ്രത്തിന്‍റെ നാൽപത്തൊന്നാം വാർഷിക സമ്മേളനത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 3ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് വിശ്വകേന്ദ്രം പ്രസിഡന്‍റ് ഡി.ചന്ദ്രസേനൻ നായർ, ജനറൽ സെക്രട്ടറി തളിയൽ എൻ.രാജശേഖരൻപിള്ള, വൈസ് പ്രസിഡന്‍റ് എസ്.എസ്.മനോജ്, ട്രഷറർ തിരുമല പി.ശശികുമാർ, ജനറൽ കൺവീനർ ‌ജി.എസ്.മഞ്ജു എന്നിവർ അറിയിച്ചു.

സമ്മേളനം എൻഎസ്എസ് വൈസ് പ്രസിഡന്‍റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണവും, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണവും നടത്തും. പന്മന ആശ്രമം ജനറൽ സെക്രട്ടറി പന്മന ഗിരീഷ്, എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്‍റ് എം. കാർത്തികേയൻ നായർ, എസ്.ആർ.കൃഷ്ണകുമാർ തുടങ്ങിയവർ അനുമോദന പ്രഭാഷണങ്ങൾ നടത്തും. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും പ്രതിനിധികൾ പങ്കെടുക്കുമെന്ന് കൺവീനർമാരായ വി. ഹരികുമാർ, അഡ്വ. സതീഷ് വസന്ത്, ഡോ. ഷാജി കുര്യാത്തി, പള്ളിച്ചൽ ഗോപകുമാർ എന്നിവർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com