ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ വാർഷികം

മുംബൈ മലയാളികളുടെ കലാസാംസ്കാരിക സാമൂഹികരംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശ്രീമാന്‍റെ (കെ.എസ്. മേനോൻ) സ്മരണയ്ക്കായി രൂപീകരിച്ച ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ ഒന്നാം വാർഷികം സംഘടിപ്പിച്ചു.
ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ വാർഷികം | Sreeman memorial foundation anniversary

ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ ഒന്നാം വാർഷികം സംഘടിപ്പിച്ചു.

Updated on

മുംബൈ മലയാളികളുടെ കലാസാംസ്കാരിക സാമൂഹികരംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശ്രീമാന്‍റെ (കെ.എസ്. മേനോൻ) സ്മരണയ്ക്കായി രൂപീകരിച്ച ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ ഒന്നാം വാർഷികം സംഘടിപ്പിച്ചു. ചെമ്പൂർ ഈസ്റ്റിലെ തിലക്‌നഗർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഷെൽ കോളനിയിലെ (ഠക്കർ ബാപ്പ റോഡ്) സമാജ് മന്ദിർ ഹാളിലായിരുന്നു പരിപാടി.

സ്മരണാഞ്ജലിയിൽ മധു നമ്പ്യാരുടെ ശ്രീമാനെക്കുറിച്ചുള്ള കവിത ആലപിച്ചു. കെ. ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡന്‍റ് പി. രാധാകൃഷ്ണൻ അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിന് ജനറൽ സെക്രട്ടറി പി.പി. അശോകൻ സ്വാഗതം ആശംസിച്ചു. അനുസ്മരണസമ്മേളനം പ്രശസ്ത ശാസ്ത്രസാഹിത്യകാരനും ആണവശാസ്ത്രജ്ഞനുമായ ഡോ. എ.പി. ജയരാമൻ ഉദ്‌ഘാടനം ചെയ്തു.

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി, നാടക സാംസ്കാരിക പ്രവർത്തകൻ ടി.കെ. രാജേന്ദ്രൻ ശ്രീമാന്‍റെ പ്രവർത്തനങ്ങളെ അനുസ്മരിച്ച് പ്രസംഗിച്ചു. ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ വെബ്‌സൈറ്റ് ഉദ്‌ഘാടനം ഡോ. എ.പി. ജയരാമൻ നിർവഹിച്ചു. സാമൂഹിക സാംസ്കാരിക പ്രവർത്തകരായ കെ. രാജൻ, എം. ബാലൻ എന്നിവർക്ക് ശ്രീമാൻ പുരസ്കാരം ഡോ. എ.പി. ജയരാമൻ സമ്മാനിച്ചു.

മധു നമ്പ്യാരും സംഘവും കരോക്കെ ഗാനമേള അവതരിപ്പിച്ചു. നഗരത്തിലെ പ്രശസ്ത കലാപ്രവർത്തകരായ ഗണേഷ് അയ്യർ, ബീന മേനോൻ, സീന ശങ്കർ, ശ്രുതി കൃഷ്ണ എന്നിവർ നയിച്ച വിവിധ കലാപരിപാടികളുണ്ടായിരുന്നു. കെ.വി. പ്രഭാകരൻ, എം. ബാലൻ, രജ്ഞിനി നായർ, ബോബി സുലക്ഷണ, ബൈജു സാൽവിൻ, പ്രദീപ് കൃഷ്ണൻ, വേണുഗോപാൽ, സി.എച്ച്. ഗോപാൽ, അനു ബി. നായർ, സുമി ജെൻട്രി, വേണു രാഘവൻ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫൗണ്ടേഷൻ ഖജാൻജി ശിവപ്രസാദ് കെ. നായർ നന്ദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com