
മുംബൈ: ആദ്വൈതിയായ ഗുരു ദൈവമാണെന്നും ശ്രീനാരായണ ഗുരുവിനെ അറിയാൻ ശ്രമിച്ചവർക്കെല്ലാം ഗുരു ദൈവമാണെന്ന് അർത്ഥശങ്കയ്ക്ക് ഇടമില്ലാതെ പറയാൻ കഴിയുമെന്നും ശാസ്ത്രം ഏറെ മുന്നോട്ട് പോകുന്നതിനാൽ വിരൽത്തുമ്പിലെ ലോകത്താണ് നാമെല്ലാം ജീവിക്കുന്നതെന്നും സ്ത്രീകൾ മുഖ്യധാരയിലേയ്യ് എത്തിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ ആത്മീയ കാര്യങ്ങളിൽ മുൻപന്തിയിൽ എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭഗവമായി ഗുരു പകർന്ന് തന്ന ഹോമമന്ത്രം എല്ലാ ഭവനങ്ങളിലും സ്ത്രീകൾക്ക് ചെയ്യാൻ വേണ്ടിയുള്ള കർമ്മ പദ്ധതികൾ ശ്രീനാരായണ ധർമ്മ പരിപാലന യോഗം വനിതാസംഘം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭം കുറിച്ചതായും മുംബൈ-താനെ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 169 ആംമത് ജയന്തി താനെ വെസ്റ്റിലെ സെനറ്റ് ലോറൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ അഭിപ്രായപ്പെട്ട്.
പലനാടിൻ്റെ സംസ്‍കാരം നിറഞ്ഞവർ ഒരുമയായി ജീവിക്കുന്ന ഇടമാണ് മുംബൈ - സുരേഷ് പരമേശ്വരൻ
കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ളവരുടെ പലതരത്തിലുള്ള സംസ്‌കാരം നിറഞ്ഞവർ ഒരുമയായി ജീവിക്കുന്ന ഇടമാണ് മഹാനഗരമായ മുംബൈയെന്നും സംഘടിച്ച് ശക്തരാകാനുള്ള ഗുരുവിൻ്റെ മഹാസന്ദേശത്തിൻ്റെ ഉദാഹരണമാണ് ജയന്തിക്ക് തടിച്ച്കൂടിയ ശ്രീനാരായണീയരെന്നും സ്വാമി വിവേകാന്ദൻ മലയാളക്കരയെ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കുന്നതിന് മുൻപ് തന്നെ
ശ്രീനാരായണ ഗുരു ദേവാലയമാക്കാനുള്ള കാര്യങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. അതിൻ്റെ ഉദാഹരണമാണ് അരുവിപ്പുറത്ത് നടന്ന പ്രതിഷ്‌ഠ അതാണ് നവോഥാന ശിലയെന്ന അറിയപ്പെടുന്നത്. 1888-ലെ ശിവരാത്രി നാളിൽ നിർവഹിച്ച ശിവലിംഗ പ്രതിഷ്‌ഠയും തുടർന്നുള്ള "വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള " മഹാസന്ദേശവും കൊണ്ടുമാണെന്ന് അനുഗ്രഹപ്രഭാഷണവും ജയന്തി സന്ദേശവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറിയും ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ സുരേഷ് പരമേശ്വരൻ.
രാവിലെ വിനീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഗുരുപൂജയോടെ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ച ജയന്തി സമ്മേളനത്തിൽ കോർപൊറേറ്റർമാരായ റാം രാപാലെ,യോഗേഷ് ജാൻകർ വിശിഷ്ഠ അഥിതികളായിരുന്നു യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.പി.അജയ്‌കുമാർ നന്ദിയും രേഖപ്പെടുത്തി തദവസരത്തിൽ എസ്.എസ്.സി.പരീക്ഷയിൽ ഏറ്റുവും കൂടുതൽ മാർക്ക് നേടിയ ശ്രീരംഗൻ അനിലൻ പനപറമ്പിൽ (സി.ബി.എസ്സ്.സി),വിഷ്‌ണു പ്രദീപ് (സ്റ്റേറ്റ് ബോർഡ്),
എച്ച്.എസ്.സി.പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഗാർഗി ഷൈജു (സി.ബി.എസ്സി.),ചാലക്കുഴി സാരംഗ് വിജിരാജൻ (സ്റ്റേറ്റ് ബോർഡ്) എന്നിവരെ മെറിറ്റ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.
ശാഖകളുടെ നേതൃത്വത്തിൽ മൂന്നര മണിക്കൂർ നീണ്ടുനിന്ന ഇരുപത്തിരണ്ട് കലാപരിപാടികൾ ജയന്തി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. മറാത്തിയിലുള്ള ദൈവദശകം പ്രാർത്ഥനയോടെയായിരുന്നു കലാപരിപാടിയുടെ തുടക്കം വിഭവ സമൃദ്ധമായ ചതയ സദ്യയും ഒരുക്കിയിരുന്നു. സൂര്യ മുരളീധരൻ,സുമ രഞ്ജിത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.