ഗുരുസ്മരണയിൽ മഹാനഗരം

ഗുരുസ്മരണയിൽ മഹാനഗരം

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ 96 -മത് ഗുരുദേവ മഹാസമാധി മന്ദിര സമിതി ആസ്ഥാനത്തും യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിവിധ പൂജ പരിപാടികളോടെയും അന്നദാനത്തോടെയും ഭക്തിനിർഭരമായി ആചരിച്ചു.

സമിതി ആസ്ഥാനമായ ചെമ്പൂരിലെ ഗുരുമന്ദിരത്തിൽ രാവിലെ 6 .30 നു നടന്ന പ്രഭാത പൂജയുടെ സമാധി ആചാരണത്തിനു തുടക്കം കുറിച്ചു. 10നു ദീപാർപ്പണം, തുടർന്ന് ഗുരുപൂജ, അഖണ്ഡ നാമജപം, ശാന്തി ഹവനം, ഗുരു പുഷ്പാഞ്ജലി, പുഷ്പകലശാഭിഷേകം, ഗുരുസ്തവം, ദൈവദശകാലാപനം, 3.20 നു മഹാജ്യോതി ദർശനം, 3.30 നു സമാധിഗാനം, സമർപ്പണം, മഹാപ്രസാദം എന്നിവ നടന്നു.

ഗുരുദേവഗിരിയിൽ: രാവിലെ

6 നു നടന്ന ഗണപതി ഹോമത്തോടെ മഹാസമാധി ആചാരണത്തിനു തുടക്കം കുറിച്ചു. 7 നു ഗുരുപൂജ, 9 മുതൽ അഖണ്ഡനാമ ജപം.

ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം.

ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാജപ സമർപ്പണം, സമൂഹ പ്രാർഥന, തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ

3 .15 നു സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർഥന, പ്രസാദ വിതരണം എന്നിവ നടന്നു.

രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ്‌ വിളക്ക് അർച്ചനയും ഉണ്ടായിരുന്നു.

വസായ് ഗുരുസെന്റിൽ: രാവിലെ 9 നു മഹാഗുരുപൂജ, അഖണ്ടനാമജപം, ശ്രീമദ് ഭഗവദ്ഗീത പാരായണം,

3 .20 മുതൽ - 3:30 വരെ മഹാസമാധി പൂജ. ശേഷം കഞ്ഞിവീഴ്ത്തൽ എന്നിവ നടന്നു.

വാശി ഗുരുസെന്റർ: രാവിലെ 7 നു ഗുരുപൂജ, 9 നു ഗുരുകീർത്തനാലാപനം, 11 നു വിളക്കു പൂജ, വൈകീട്ട് 3 നു സമൂഹ പ്രാർഥന, 3 .15 നു സമാധി ഗാനം, 3 .30 മുതൽ കഞ്ഞി വീഴ്ത്തൽ എന്നിവയും ഉണ്ടായിരുന്നു.

കൽവ: ഉച്ചയ്ക്ക് 1 .30 മുതൽ കുഞ്ഞുമോൻ്റെ വസതിയിലായിരുന്നു സമാധിദിനാചരണം.

നല്ലസോപ്പാറ വെസ്റ്റ്: 10മണി മുതൽ റെജിമോൻ്റെ വസതിയിൽ നടന്ന സമാധി ദിനാചരണത്തിൽ സമ്പൂർണ ഗുരുഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ എന്നിവ ഉണ്ടായിരുന്നു.

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും സമാധിദിനാചര നത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com