

മീരാറോഡ്: ശ്രീനാരായണമ മന്ദിരസമിതി മീരാറോഡ് ഗുരുസെന്‍ററിന്‍റെ പതിനഞ്ചാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 25, 26 തീയതികളിൽ നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു.
25 നു രാവിലെ 5.45നു ഗണപതി ഹോമം, 6.30ന് ഉഷഃപൂജ, 7.30 നു പതാക ഉയർത്തൽ. 8.00നു ഗുരുദേവഭാഗവത പാരായണം, 10.30 സർവൈശ്വര്യ പൂജ, 12നു ഉച്ച പൂജ, 12.30ന് അമൃത ഭോജനം, 2 മുതൽ 4 വരെ കലാപരിപാടികൾ, തുടർന്ന് സാംസ്കാരിക സമ്മേളനം.
സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. ഡോ. എം.എം. ബഷീർ മുഖ്യാതിഥിയായിരിക്കും. എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, ഒ.കെ. പ്രസാദ്, വി.വി. ചന്ദ്രൻ, വി.എൻ. അനിൽകുമാർ, കെ. ഉണ്ണികൃഷ്ണൻ, സുമിൻ സോമൻ എന്നിവർ പ്രസംഗിക്കും.
9 മുതൽ ദീപാലംകൃതമായ ദീപാരാധന, ദീപക്കാഴ്ച, പ്രാസാദ ശുദ്ധി, അത്താഴപൂജ. 7.30 മുതൽ കലാപരിപാടികൾ തുടരും. 8.30 നു മഹാപ്രസാദം.
26നു പതിവുപൂജകൾക്കുശേഷം 10.30 നു കലശാഭിഷേകം, പറനിറയ്‌ക്കൽ, ഉച്ചപൂജ, അമൃതഭോജനം. 5.30നു മീരാറോഡ് അയ്യപ്പക്ഷേത്രത്തിൽ നിന്ന് ഗുരു സെന്‍ററിലേക്കു ഗുരുദേവന്‍റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. 8.30നു ദീപാരാധന, 9നു അത്താഴപൂജ, സമൂഹാരാധന. 9.30നു മഹാപ്രസാദം. ഫോൺ: 9892884522.