പവായിൽ അനധികൃത ചാളുകൾ പൊളിക്കുന്നതിനിടെ പൊലീസിനും ബിഎംസി ഉദ്യോഗസ്ഥർക്കും നേരെ കല്ലേറ്: 5 പൊലീസുകാർക്ക് പരിക്ക്

സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി
പവായിൽ അനധികൃത ചാളുകൾ പൊളിക്കുന്നതിനിടെ പൊലീസിനും ബിഎംസി ഉദ്യോഗസ്ഥർക്കും നേരെ കല്ലേറ്: 5 പൊലീസുകാർക്ക് പരിക്ക്

മുംബൈ: നഗരത്തിൽ പവായിൽ അനധികൃത ചാളുകൾ പൊളിക്കുന്നതിനിടെ പൊലീസിനും ബിഎംസി ഉദ്യോഗസ്ഥർക്കും നേരെ കല്ലേറ്. പൊലീസുകാർക്കും ബിഎംസി ഉദ്യോഗസ്ഥർക്കും നേരെ ഒരു കൂട്ടം പ്രദേശവാസികൾ നടത്തിയ ആക്രമണത്തിൽ 5 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിയോടെ നടന്ന സംഭവത്തിന് ശേഷം ബിഎംസി നടപടികൾ നിർത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com