സ്ട്രിങ് ബീറ്റ്‌സ് സംഗീത വിരുന്ന് ജൂണ്‍ 13ന്

ഉള്‍വെ സെക്ടര്‍ 19ബിയിലെ ഭൂമിപുത്ര ഭവനില്‍
String Beats on June 13

കേരള സമാജം ഉള്‍വെ നോഡിന്‍റെ സ്ട്രിങ് ബീറ്റ്‌സ്

Updated on

നവിമുംബൈ: കേരള സമാജം ഉള്‍വെ നോഡിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്ട്രിങ് ബീറ്റ്‌സ് ജൂണ്‍ 13-ന്, (ശനി) വൈകിട്ട് 6.30 മുതല്‍ ഉള്‍വെ സെക്ടര്‍ 19ബിയിലെ ഭൂമിപുത്ര ഭവനില്‍ അരങ്ങേറും. പ്രശസ്ത വയലിനിസ്റ്റും പിന്നണി ഗായികയുമായ രൂപ രേവതിയും ജനപ്രിയ ഗായകന്‍ സലീല്‍ സലിംയുടെയും നേതൃത്വത്തിലാണ് സംഗീത വിരുന്ന്. വയലിന്റെ മാധുര്യവും ആധുനിക ഗാനശൈലിയും ചേര്‍ത്ത് ഒരുക്കുന്ന ഈ ഫ്യൂഷന്‍ സംഗീതം പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ശ്രവണാനുഭവമാകും.

ഇവര്‍ക്കൊപ്പം ജിയോ ജേക്കബ്, ജോബി പയസ്, കൃഷ്ണപ്രസാദ് (മൃദംഗം), സുമേഷ് ആനന്ദ്, യാസിര്‍ അഷറഫ്, നിജിത് എന്നിവരടങ്ങുന്ന പ്രഗത്ഭ വാദ്യകലാകാരന്മാരുടെ ശക്തമായ നിരയും വേദിയില്‍ ലൈവായി അണിനിരക്കും.

സംഗീതത്തിനൊപ്പം ഹാസ്യത്തിന്‍റെ നിറവു കൂട്ടാന്‍ ജനപ്രിയ മിമിക്രി താരം മഹേഷ് കുഞ്ഞു മോനും വേദിയിലെത്തും.

logo
Metro Vaartha
www.metrovaartha.com