രണ്ടു ദിവസം ശക്തമായ കാറ്റിന് സാധ്യത

മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
Strong winds likely today and tomorrow

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശം

Updated on

മുംബൈ: കൊങ്കണ്‍ മേഖലയിലും മുംബൈയിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ 48 മണിക്കൂറായി സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെയും കാലാവസ്ഥയുടെ അവലോകനം കാണിക്കുന്നത് മിക്ക ഭാഗങ്ങളിലും സ്ഥിരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്.

ഇതിനുപുറമെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ശക്തിയായ ചുഴലിക്കാറ്റ് കാറ്റിന്‍റെ ദിശയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ കാലാവസ്ഥയെ നേരിട്ട് ബാധിക്കുന്നുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍ .

അതേസമയം, മഹാരാഷ്ട്രയിലെ കൊങ്കണ്‍, മധ്യ മഹാരാഷ്ട്ര, മുംബൈ മേഖലകളെ മണ്‍സൂണിനു മുമ്പുള്ള ശക്തിയായ കാറ്റും മഴയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com