കോളെജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി

ചാടിയതല്ല തള്ളിയിട്ടതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
student commits suicide by jumping from college building

കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി

Representative image
Updated on

മുംബൈ: വിലെ പാര്‍ലെയില്‍ സാത്തേ കോളെജില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി. സാത്തേ കോളെജിലെ മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ സന്ധ്യ പഥക് (21) ആണ് ജീവനൊടുക്കിയത്. '

നാലസോപാര സ്വദേശിനിയാണ്. കെട്ടിടത്തില്‍ നിന്നും വീണ ഉടനെ തന്നെ ബാബാസാഹേബ് ഗവാഡെ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം മകള്‍ ചാടിയതല്ല തള്ളിയിട്ടതാണെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com