
നവിമുംബൈ: ഐരൊളി സെക്ടർ 9 ൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിയെ കാണ്മാനില്ല. ജിതിൻ നായർ(15) എന്ന വിദ്യാർഥിയെയാണ് തിങ്കളാഴ്‌ച വൈകുന്നേരം 4 മണി മുതൽ കാണാതായത്. ജിതിൻ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനാലാണ് ജിതിൻ്റെ രക്ഷിതാക്കൾ പരാതിയുമായി മുന്നോട്ട് വന്നത്.
ഡിഎവി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ജിതിൻ. പരീക്ഷയിൽ മാർക്ക് കുറഞ്ഞത് ജിതിനെ ഒരുപക്ഷേ അലോസരപ്പെടുത്തിയിട്ടുണ്ടാകാം എന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കണ്ടു കിട്ടുന്നവർ 9833323552 എന്ന ഈ നമ്പറിൽ ബന്ധപ്പെടുക.