

ഡോംബിവ്ലിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തവര്‍
മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്‍റെയും സാംസ്‌കാരിക വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്ന 'ഗുരുവിനെ അറിയാന്‍ ' എന്ന ശ്രീനാരായണഗുരു ചരിത്ര പഠന ക്ലാസിനോടനുബന്ധിച്ചുള്ള സോണ്‍ നമ്പര്‍ ഒന്നിലെ ചോദ്യോത്തര മത്സരവും പ്രഭാഷണ മത്സരവും നടത്തി.
അംബര്‍നാഥ് - ബദലാപൂര്‍, ഉല്ലാസ് നഗര്‍, കല്യാണ്‍ ഈസ്റ്റ്, കല്യാണ്‍ വെസ്റ്റ്, ഡോംബിവ്ലി യൂണിറ്റുകള്‍ പങ്കെടുത്തു. രണ്ടു ഘട്ടമായി നടന്ന ചോദ്യോത്തര മത്സരത്തില്‍ കല്യാണ്‍ ഈസ്റ്റ്, ഉല്ലാസ് നഗര്‍ യൂണിറ്റുകള്‍ ഒന്നാം സ്ഥാനവും അംബര്‍നാഥ്, കല്യാണ്‍ വെസ്റ്റ് യൂണിറ്റുകള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രഭാഷണ മത്സരത്തില്‍ കല്യാണ്‍ വെസ്റ്റും ഉല്ലാസ് നഗര്‍ യൂണിറ്റും ഒന്നാം സ്ഥാനവും അംബര്‍നാഥ് രണ്ടാം സ്ഥാനവും നേടി.രണ്ട്, മൂന്ന് സോണുകളിലെ മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ചെമ്പൂരും താനെയിലും നടത്തുമെന്ന് വനിതാ വിഭാഗം കണ്‍വീനര്‍ സുമാ പ്രകാശും സെക്രട്ടറി വിജയാ രഘുനാഥും അറിയിച്ചു.