മഹാരാഷ്ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത സൗനിക്

1987 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സൗനിക്, ഞായറാഴ്ച തസ്തികയിൽ നിന്ന് വിരമിച്ച ഡോ. നിതിൻ കരീറിൻ്റെ പിൻഗാമിയാണ്
sujata saunik is the first woman chief secretary of maharashtra
മഹാരാഷ്ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത സൗനിക്

മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത സൗനിക് ചുമതലയേറ്റു. സംസ്ഥാനത്തിന്‍റെ 64 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.

1987 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സൗനിക്, ഞായറാഴ്ച തസ്തികയിൽ നിന്ന് വിരമിച്ച ഡോ. നിതിൻ കരീറിൻ്റെ പിൻഗാമിയാണ്. മുംബൈയിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ മന്ത്രാലയയിൽ വച്ചാണ് ചടങ്ങ് നടന്നത്.

മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സൗനിക്,സർക്കാരിന്റെ നിർണായകമായ പല കാര്യങ്ങളിലും ഇടപെട്ടിരുന്നു. അടുത്ത വർഷം ജൂൺ വരെയാണ് ഇവരുടെ കാലാവധി.

Trending

No stories found.

Latest News

No stories found.