സുനേത്ര പവാര്‍ ആര്‍എസ്എസ് യോഗത്തില്‍

അജിത് പവാറിന് വിമര്‍ശനം
Sunetra Pawar at RSS meeting

സുനേത്ര പവാര്‍

Updated on

മുംബൈ: ആര്‍എസ്എസിന്‍റെ വനിതാ സംഘടനയായ രാഷ്ട്രസേവിക സമിതി യോഗത്തില്‍ പങ്കെടുത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ഭാര്യ സുനേത്ര. തന്‍റെ വീട്ടില്‍ നടന്ന യോഗത്തില്‍ സുനേത്ര പങ്കെടുത്തതായി ബിജെപി എംപി കങ്കണ റണൗട്ട് എക്‌സില്‍ വെളിപ്പെടുത്തുകയായിരുന്നു.

ഒരു ഭാഗത്ത് ഫുലെ-അംബേദ്കര്‍ പാരമ്പര്യത്തെക്കുറിച്ചു പറയുകയും മറുഭാഗത്ത് ആര്‍എസ്എസ് യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് അജിത് പവാറിന്‍റെ ഇരട്ടത്താപ്പാണെന്ന് ശരദ് പവാര്‍ പക്ഷ എന്‍സിപി നേതാവ് രോഹിത് പവാര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com