പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സുനേത്രാ പവാര്‍

ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഡല്‍ഹി സന്ദര്‍ശനം

Sunetra Pawar meets Prime Minister

സുനേത്ര പവാര്‍

Updated on

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡല്‍ഹി സന്ദര്‍ശനം.

ജനുവരി 31-ന് സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത സുനേത്ര പവാറിനൊപ്പം അവരുടെ മക്കളായ പാര്‍ഥ്, ജയ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, പാര്‍ട്ടിയുടെ ലോക്സഭാ എം.പി. സുനില്‍ തട്കരെ എന്നിവരും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു.

നിലവില്‍ രാജ്യസഭാംഗമായ ഉപമുഖ്യമന്ത്രി ബജറ്റ് സമ്മേളനം നടക്കുന്ന പാര്‍ലമെന്‍റും സന്ദര്‍ശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com