സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു

എക്‌സൈസ്, കായിക ന്യൂനപക്ഷവകുപ്പുകള്‍ സുനേത്രയ്ക്ക്
Sunetra Pawar takes charge as Deputy Chief Minister

സുനേത്ര പവാര്‍

Updated on

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുനേത്ര പവാര്‍ ഔദ്യോഗികമായി ചുമതലയേറ്റു.

സിദ്ധിവിനായകക്ഷേത്രത്തിലും ചൈത്യഭൂമിയിലും ദര്‍ശനം നടത്തിയതിന് ശേഷമാണ് അധികാരമേറ്റത്. എക്‌സൈസ്, കായികം, ന്യൂനപക്ഷവികസനം തുടങ്ങിയ വകുപ്പുകളാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ മകന്‍ പാര്‍ഥ് പവാറും എന്‍സിപിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും അവരോടൊപ്പമുണ്ടായിരുന്നു.

രാവിലെ ക്ഷേത്രസന്ദര്‍ശനവേളയില്‍ മകന്‍ പാര്‍ഥ് പവാര്‍, മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍, മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രൂപാലി ചക്കങ്കര്‍, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സുനേത്ര പവാറിനൊപ്പമുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com