എന്‍സിപി ലയന നിര്‍ദേശത്തോട് മുഖം തിരിച്ച് സുനേത്ര പവാര്‍

ഡിമാന്‍ഡ് ഇങ്ങനെ
Sunetra Pawar turns away from NCP merger proposal.

സുനേത്ര പവാര്‍

Updated on

മുംബൈ: എന്‍സിപി ഇരുവിഭാഗങ്ങളോടും ലയിക്കണമെന്ന ബിജെപി നിര്‍ദേശത്തോട് മുഖം തിരിച്ച് ഉപമുഖ്യമന്ത്രി സുനേത്രാ പവാര്‍. ശരദ് പവാറും സുപ്രിയാ സുളെയും തിരികെയെത്തിയാല്‍ തങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നാണ് സുനേത്രയും മകന്‍ പാര്‍ഥ് പവാറും കരുതുന്നത്.

ഇരുപാര്‍ട്ടികളും ലയിച്ചാല്‍ രണ്ട് കേന്ദ്രമന്ത്രിസ്ഥാനവും ശരദ് പവാര്‍ വിഭാഗത്തിന് രണ്ട് സംസ്ഥാന മന്ത്രി സ്ഥാനവുമാണ് ബിജെപി വാഗ്ദാനം. എന്നാല്‍ ഇത് തങ്ങളെ അപ്രസ്‌കതരാക്കും എന്നാണ് സുനേത്രയും മകന്‍ പാര്‍ഥ് പവാറും കരുതുന്നത്.

രണ്ട് കേന്ദ്രമന്ത്രിസ്ഥാനത്തിലൊന്ന് സുപ്രിയയ്ക്കും രണ്ടാമത്തേത് പാര്‍ഥിനും എന്ന വിധത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രഫുല്‍ പട്ടേലും സുനില്‍ തത്കരെയും തയാറുമല്ല. തനിക്ക് ധനമന്ത്രി സ്ഥാനം തിരികെ ലഭിക്കണമെന്ന് ഡിമാന്‍ഡും ഉണ്ട് സുനേത്രയ്ക്ക്.

വനിതാ സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണ്ണയ (ഡീലിമിറ്റേഷന്‍) ബില്ലും പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം പാര്‍ലമെന്‍റില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ബിജെപി. പ്രതിപക്ഷ നിരയിലെ പാര്‍ട്ടികളെ പിളര്‍ത്തിയതിന് പിന്നാലെ എന്‍സിപിയിലാണ് ബിജെപി കണ്ണുവച്ചിരിക്കുന്നത്. ശരദ് പവാര്‍ ഇതുവരെ നേരിട്ട് ലയനചര്‍ച്ചകളില്‍ ഇടപെട്ടിട്ടില്ല. ദൂതന്മാര്‍ വഴിയാണ് നീക്കം. ലയന ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ പ്രതികരിക്കാനും അദ്ദേഹം തയാറായിട്ടില്ല. എങ്കിലും വൈകാതെ ഇരുപാര്‍ട്ടികളും ഒന്നിച്ചേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com