സുനി സോമരാജന്‍റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

പരിപാടി സംഘടിപ്പിച്ചത് കേരളീയ സമാജം ഡോംബിവ്‌ലിയുടെ നേതൃത്വത്തില്‍
Suni Somarajan's poetry collection released

സുനി സോമരാജന്‍റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

Updated on

മുംബൈ: കേരളീയ സമാജം ഡോംബിവ്ലി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് സമാജം അംഗവും സാമൂഹ്യ പ്രവര്‍ത്തകയുമായ, സുനി സോമരാജിന്‍റഎ കവിതാസമാഹാരം 'നിലാവില്‍ വിരിയുന്ന കനവുകള്‍' പ്രകാശനം ചെയ്തു. സമാജം ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇപി വാസു വൈസ് ചെയര്‍മാന്‍ രാജീവ്കുമാറിന് പുസ്തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു .

കലാ സാംസ്‌കാരിക വിഭാഗം സെക്രട്ടറി കെ.കെ.സുരേഷ്ബാബു സ്വാഗതം പറഞ്ഞു. എഴുത്തുകാരന്‍ ജോയ് ഗുരുവായൂര്‍ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.

സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍, കാട്ടൂര്‍ മുരളി, ഇ.പി. വാസു, പി.കെ. രാഘവന്‍, രാജീവ് നായര്‍, സുരേന്ദ്രന്‍ നായര്‍, ബിജു വലിയങ്ങാടന്‍, സാബു വേലായുധന്‍, ശ്യാമ നായര്‍, സുരബാല, അനില വിജയന്‍, ജ്യോതിലക്ഷ്മി നമ്പ്യാര്‍, അജിത് ആനാരി, അമ്പിളി കൃഷ്ണകുമാര്‍, ബാലകുറുപ്പ്, ഇ. ഹരീന്ദ്രനാഥ്, ഉണ്ണികൃഷ്ണന്‍ നായര്‍, ലക്ഷ്മികൃഷ്ണപ്രസാദ്, ഗിരിജാമേനോന്‍, സീന ഷാജി, സിജി വാര്യര്‍, ലിനോദ് വര്‍ഗ്ഗീസ്, സുനില്‍ കല്ലിക്കട, സുനി സോമരാജന്‍, രമേഷ് വാസു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com