ഫെഡറൽ വ്യവസ്ഥയും ഭാഷാ ന്യൂനപക്ഷവും

മുംബൈയിലെ സമാരാധ്യരായ മുതിർന്ന മലയാളം എഴുത്തുകാരായ നോവലിസ്റ്റ് ബാലകൃഷ്ണൻ, ലീല സർക്കാർ, മാനസി എന്നിവരെ ആദരിക്കുന്ന പരിപാടി നടക്കും
ഫെഡറൽ വ്യവസ്ഥയും ഭാഷാ ന്യൂനപക്ഷവും

നവിമുംബൈ: കേരളീയ കേന്ദ്ര സംഘടന, മുംബൈ നഗരത്തിൽ ഒരുക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ "ഫെഡറൽ വ്യവസ്ഥയിൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടം"എന്ന വിഷയത്തിൽ പ്രൊ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണം.

മാർച്ച് 3, ഞായറാഴ്ച രാവിലെ 10 മണിക്ക് കേരളീയ കേന്ദ്ര സംഘടന, മുംബൈ യുടെ മുഖ പത്രമായ മുംബൈ ജാലകത്തിൻ്റെ ഇരുനൂറാം ലക്കത്തിന്റെ പ്രസിദ്ധീകരണത്തിനോടനുബന്ധിച്ച് വാശി കേരള ഹൗസിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് 'ഫെഡറൽ വ്യവസ്ഥയിൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടം' എന്ന വിഷയത്തിൽ പ്രൊ. സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നിർവഹിക്കും.

തുടർന്ന് മുംബൈയിലെ സമാരാധ്യരായ മുതിർന്ന മലയാളം എഴുത്തുകാരായ നോവലിസ്റ്റ് ബാലകൃഷ്ണൻ, ലീല സർക്കാർ, മാനസി എന്നിവരെ ആദരിക്കുന്ന പരിപാടി നടക്കും. '

മുംബൈ ജാലകം കേരളത്തിനു പുറത്തുള്ള മലയാളം എഴുത്തുകാർക്കു വേണ്ടി നടത്തിയ ചെറുകഥാ മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കും. വിജയികൾക്കുള്ള പുരസ്ക്കാര വിതരണം സുനിൽ പി. ഇളയിടം നിർവഹിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം 'എഴുത്തിന്റെ ഇടം, ഭാഷ, വഴികൾ ' എന്ന വിഷയത്തിൽ നടക്കുന്ന സംവാദം കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവായ മാനസി നിയന്ത്രിക്കും. സംവാദത്തിൽ പി.ബി. ഹൃഷീകേശൻ, കണക്കൂർ സുരേഷ് കുമാർ,സി.പി. കൃഷ്ണകുമാർ എന്നീ എഴുത്തുകാർ പങ്കെടുക്കും. കൂടാതെ മുംബൈയിലും പുറത്തും ഉള്ള മലയാളം എഴുത്തുകാരും മറ്റു് അക്ഷര സ്നേഹികളും പരിപാടിയിൽ പങ്കുചേരും. തുടർന്ന് മുംബൈ ജാലകത്തിന്റെ നടത്തിപ്പിലും വളർച്ചയിലും എന്നും സ്നേഹപൂർവം കൂടെ ചേർന്ന് നിന്ന എഴുത്തുകാരും ചിത്രകാരന്മാരും അടങ്ങുന്ന സുഹൃത്തുക്കളുടെ സ്നേഹ സംഗമം. കൂടുതൽ വിവരങ്ങൾക്ക് സുരേന്ദ്രബാബു 9820063617

Trending

No stories found.

Latest News

No stories found.