എന്‍സിപികള്‍ ലയിക്കില്ല, എല്ലാം വെറും അഭ്യൂഹം: സുപ്രിയ സുലെ

എന്‍സിപിയുടെ 26-ാം വാര്‍ഷികം ജൂണ്‍ 10-ന്
Supriya Sule says NCPs will not merge

സുപ്രിയ സുലെ | അജിത് പവാര്‍

Updated on

മുംബൈ: എന്‍സിപി ശരദ് പവാര്‍ വിഭാഗവും അജിത് പവാര്‍ വിഭാഗവും തമ്മില്‍ ലയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയോ നിര്‍ദേശമോ ഉണ്ടായിട്ടില്ലെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ പറഞ്ഞു.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 26-ാം വാര്‍ഷികം ജൂണ്‍ 10-ന് പുനെയില്‍ നടക്കും. രാവിലെ ശരദ് പവാര്‍ തന്‍റെ വിഭാഗത്തിലെ നേതാക്കളെ അഭിസംബോധനചെയ്യുമെന്നും സുലെ പറഞ്ഞു.

ഇരുപാര്‍ട്ടികളും തമ്മില്‍ ഒന്നിക്കുമോയെന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സ്ഥാപകദിനം എത്തുന്നത്. ശരദ് പവാറും അജിത് പവാറും ഒന്നിച്ച് ചില പരിപാടികളില്‍ പങ്കെടുത്തതോടെ ലയന വാര്‍ത്തകള്‍ക്ക് ബലം പകര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളി ഉപമുഖ്യമന്ത്രി അജിത് പവാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com