
സുപ്രിയ സുലെ എംപി
പുനെ: ജൂണ്‍ 22 മുതല്‍ സ്ത്രീധനത്തിനെതിരേയും അക്രമരഹിതവുമായ മഹാരാഷ്ട്രയ്ക്കായും സംസ്ഥാനവ്യാപകമായി പ്രചാരണം ആരംഭിക്കുമെന്ന് എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെ വ്യക്തമാക്കി.
അടുത്തിടെ പൂനെയില്‍ 26 വയസുള്ള ഒരു സ്ത്രീയുടെ ആത്മഹത്യ ചെയ്തത് രാഷ്ട്രീയവിവാദമാകുന്നതിനിടെയാണ് സുപ്രിയ രംഗത്തെത്തിയത്. അജിത് പവാര്‍ വിഭാഗം എന്‍സിപി നേതാവും മക്കളുമാണ് കേസിലെ പ്രതികള്‍ ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
മേയ് 16 ന് പുനെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡിലെ ബവ്ധാനില്‍ സ്ത്രീധന പീഡനം മൂലം എന്‍സിപി നേനതാവ് രാജേന്ദ്ര ഹഗവാനെയുടെ മരുമകള്‍ വൈഷ്ണവി ഹഗവാനെ തൂങ്ങിമരിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച സുലെ, ജനങ്ങളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
വിദ്യാസമ്പന്നരായ വ്യക്തികള്‍ പോലും സ്ത്രീധനം പോലുള്ള ദോഷകരമായ ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് ദുഃഖമോ കോപമോ പ്രകടിപ്പിക്കുക മാത്രമല്ല, സജീവവും അര്‍ഥവത്തായതുമായ മാറ്റത്തിനുള്ള സമയമാണെന്നും അവര്‍ വ്യക്തമാക്കി.