പവാർ കുടുംബത്തിൽ ഭിന്നതയില്ലെന്ന് സുപ്രിയ സുലെ

“ഞങ്ങളുടെ കുടുംബത്തിൽ ചെറിയ കുട്ടികളടക്കം 120 മുതൽ 125 വരെ അംഗങ്ങളുണ്ട്, ഇത്രയും വലിയ കുടുംബത്തിൽ ഒരാൾ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ അത് പിളർപ്പിനെ സൂചിപ്പിക്കുന്നില്ല
പവാർ കുടുംബത്തിൽ ഭിന്നതയില്ലെന്ന് സുപ്രിയ സുലെ

പൂനെ: കുടുംബത്തിലെ ഒരാൾ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ അതിനർത്ഥം കുടുംബത്തിനുള്ളിൽ ഭിന്നത ആണെന്ന് തെറ്റായ വ്യാഖ്യാനമാണെന്ന് എൻസിപി (ശരദ് പവാർ ) നേതാവ് സുപ്രിയ സുലെ പറഞ്ഞു. ബിജെപി നേതാക്കൾ ഇപ്പോൾ തന്റെ പാർട്ടിയുടെ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

“ഞങ്ങളുടെ കുടുംബത്തിൽ ചെറിയ കുട്ടികളടക്കം 120 മുതൽ 125 വരെ അംഗങ്ങളുണ്ട്, ഇത്രയും വലിയ കുടുംബത്തിൽ ഒരാൾ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ അത് പിളർപ്പിനെ സൂചിപ്പിക്കുന്നില്ല,” സുലെ ബുധനാഴ്ച പൂനെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങളുടെ കുടുംബം ഒറ്റക്കെട്ടാണ്, അത് ഐക്യത്തോടെ തന്നെ നിലനിൽക്കും,” ബാരാമതിയിൽ നിന്നുള്ള ലോക്‌സഭാംഗം പറഞ്ഞു.

ശരദ് പവാർ തന്നെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, എൻസിപിയെ അഴിമതിയിൽ നിന്ന് മോചിപ്പിച്ചതിന് ഷായോട് നന്ദിയുണ്ടെന്ന് പരിഹാസ രൂപേണ സുലെ പറഞ്ഞു. അദ്ദേഹം മഹാരാഷ്ട്രയിൽ വരുമ്പോഴെല്ലാം എൻസിപിയെ 'സ്വാഭാവികമായി അഴിമതി നിറഞ്ഞ പാർട്ടി' എന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ബിജെപിയിൽ നിന്നുള്ള നേതാക്കളാരും അഴിമതിയെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അവർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com