

സുരേഷ് ഗോപി
മുംബൈ: മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി മുംബൈയില്‍ എത്തുന്നു. ഏഴിന് വസായില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതിന് ശേഷം നവിമുംബൈയിലെ പന്‍വേലിലെത്തും.
സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഖാര്‍ഘര്‍, കാമോതെ, കലംബോലി, പന്‍വേല്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുക്കും.
വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ഈ യോഗങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളും വികസന പദ്ധതികളും ജനങ്ങളുമായി പങ്കുവയ്ക്കും. മലയാളി വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലകളിലാകും സുരേഷ് ഗോപിയുടെ പ്രചരണം.