സുരേഷ് ഗോപിക്കെതിരെയുള്ള കേസ് രാഷ്ട്രീയ ഗൂഢാലോചന: കെ.ബി ഉത്തംകുമാർ

Suresh Gopi
Suresh Gopi

മുംബൈ: സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന പേരിൽ സൃഷ്ടിച്ച കേസ് വിവിധ വിഷയങ്ങൾ കൂട്ടിയിണക്കിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷനും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനുമായ കെ.ബി ഉത്തംകുമാർ പറഞ്ഞു.

സുരേഷ് ഗോപിയുടെ ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയിൽ ഇടതുപക്ഷം വിറളി പൂണ്ടിരിക്കുകയാണ്. അതുപോലെ തൃശൂരിലെ കരുവന്നൂർ ഉൾപ്പെടെ സഹകരണ മേഖലയിൽ സി പി എം നടത്തിയ കൊള്ളകൾക്കെതിരെ സുരേഷ് ഗോപി നടത്തിയ സമരങ്ങൾക്ക് ലഭിച്ച ജനപിന്തുണ പിണറായിയുടെ ഉറക്കം കെടുത്തി.ഈ അവസരത്തിൽ സുരേഷ് ഗോപിയുടെ ജനപ്രീതിയിൽ ഇടിവ് വരുത്തുക എന്ന ഉദ്ദേശത്തോടു കൂടി സൃഷ്ടിച്ചതാണ് ഈ കേസെന്നും ഉത്തംകുമാർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഗൗരവകരമായ കേസുകളിൽ പോലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത പോലീസ് ഈ കേസിൽ പെട്ടെന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ കൂട്ടി ചേർത്തതും ധൗർഭാഗ്യക രമാണെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ ഇതു കൊണ്ടാന്നും സുരേഷ് ഗോപിയെന്ന മനുഷ്യ സ്നേഹിയെ താഴ്ത്തികെട്ടാമെന്നോ ദുർഭരണം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ച് വിടാമെന്നോ പിണറായി കരുതുന്നുവെങ്കിൽ അത് തികച്ചും വിഢിത്തരമാണ്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാൻ പോവുകയാണ് എൽ ഡി എഫ്.സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്താൽ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കും. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കും കൂട്ടർക്കും മാത്രമായിരിക്കും.

കേരളത്തിന് പുറത്ത് ലോകമുണ്ടെന്നും അവിടൊക്കെ ചുറ്റിത്തിരിയാൻ വരുന്ന പിണറായിയും മന്ത്രിമാരും സുരേഷ് ഗോപിക്കെതിരെ ദുഷ്ടലാക്കോട് കൂടിയുള്ള ഈ നീക്കത്തിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറായി ഇരുന്നു കൊള്ളണമെന്നും ഉത്തംകുമാർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com