
മുംബൈ: സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വസായിൽ നല്കി. വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നാരായണീയം ആചാര്യ ഗുരുമാതാ നന്ദിനി മാധവനാണ് ഭക്തർക്ക് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നല്കിയത്.
കെ.ബി ഉത്തംകുമാർ മുഖേനയാണ് സുരേഷ് ഗോപി വിഷു കൈനീട്ടം വസായിൽ എത്തിച്ചത്. ക്ഷേത്രം മേൽശാന്തിമാർ , ക്ഷേത്ര ഭാരവാഹികൾ, മറ്റ് ക്ഷേത്ര ജീവനക്കാർ എന്നിവരോടൊപ്പം നൂറു കണക്കിനു ഭക്തരും വിഷു കൈനീട്ടം ഏറ്റുവാങ്ങി. കെ.ബി ഉത്തംകുമാർ , ഗുരുമാതാ നന്ദിനി മാധവൻ, ഗിരിജാ വിശ്വനാഥ് എന്നിവർ ചടങ്ങിന് നേതൃത്വം നല്കി.