സാഹിത്യവേദി പ്രതിമാസ ചര്‍ച്ചയില്‍ സുരേഷ് നായരുടെ ലേഖനം

ജനുവരി 4, ഞായറാഴ്ച മാട്ടുംഗയില്‍
Suresh Nair's article in Sahitya Vedi Monthly Discussion

മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചര്‍ച്ച

Updated on

മുംബൈ: സാഹിത്യവേദിയുടെ ജനുവരിമാസ സാഹിത്യചര്‍ച്ചയില്‍ സുരേഷ് നായര്‍ തന്‍റെ ലേഖനം അവതരിപ്പിക്കും. സാഹിത്യസാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ സുരേഷ് നായരുടെ ലേഖനം, സമകാലീന വിഷയങ്ങളെ ആസ്പദമാക്കിയുള്ളതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

ജനുവരി 4, ഞായറാഴ്ച മാട്ടുംഗയില്‍, വൈകുന്നേരം 4.30ന് ആണ് ചര്‍ച്ച. ലേഖന അവതരണത്തിന് ശേഷം സംഘടിപ്പിക്കുന്ന സംവാദത്തില്‍ നഗരത്തിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കും.

സമകാലീന മലയാള സാഹിത്യത്തിന്‍റെ പ്രവണതകള്‍, സാമൂഹിക ഇടപെടലുകള്‍, എഴുത്തിന്‍റെ പുതുമുഖങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന വേദിയായാണ് സാഹിത്യചര്‍ച്ച രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സാഹിത്യവേദി കണ്‍വീനര്‍ കെ.പി. വിനയന്‍ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com