ഗുരുദേവഗിരിയിൽ ഗുരുസരണി നടത്തി

അടുത്ത ഗുരുസരണി ആഗസ്റ്റ് 10 നു ശനിയാഴ്ച വൈകീട്ട് 5 മുതൽ ഗുരുദേവഗിരിയിൽ നടക്കും
ഗുരുദേവഗിരിയിൽ ഗുരുസരണി നടത്തി
Updated on

നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുവിനെയും ഗുരുവിന്റെ ദർശനത്തേയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ `ഗുരുസരണി' എന്ന പരിപാടി നടത്തി. എല്ലാ മാസവും രണ്ടാം ശനിയാഴ്ച വൈകീട്ട് 5 നു നടത്തുന്ന പരിപാടിയിൽ ഗുരുദർശനത്തെക്കുറിച്ചും, ഗുരുദേവ കൃതികളെക്കുറിച്ചും ക്ലാസും ചർച്ചയും നടക്കും. കൂടാതെ ഗുരുവിനെക്കുറിച്ചും ഗുരുവിന്റെ ശിഷ്യരെക്കുറിച്ചും പ്രധാന ചരിത്ര സംഭവങ്ങളെക്കുറിച്ചുമുള്ള ചോദ്യോത്തരം, അന്താക്ഷരി തുടങ്ങിയവ കോർത്തിണക്കികൊണ്ടുള്ള ഗുരുമേധവും നടത്തി.

ഷീന സുധാകറാണ് പരിപാടി നിയന്ത്രിച്ചത്. കെ. ആർ. സുരേഷ്, പി. കെ. ബാലൻ, കലാതമ്പി, വിജയമ്മ ശശിധരൻ, ശുഭ മോഹൻ, രാധാ സുരേഷ്, ഷീബ സുനിൽ, ഉഷാ സോമൻ, സുജ സദാശിവൻ, പ്രമീള നരേന്ദ്രൻ, പി. കെ. ബാലകൃഷ്ണൻ, റോബി ശശിധരൻ, സുജാത പ്രസാദ്, പ്രദീപ്‌കുമാർ വി. പി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. അടുത്ത ഗുരുസരണി ആഗസ്റ്റ് 10 നു ശനിയാഴ്ച വൈകീട്ട് 5 മുതൽ ഗുരുദേവഗിരിയിൽ നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com