സ്വരരാഗം സംഗീത സന്ധ്യ ശ്രദ്ധേയമായി

മധു നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു
Swara Ragam music evening was remarkable

സ്വരരാഗം സംഗീത സന്ധ്യ ശ്രദ്ധേയമായി

Updated on

നവിമുംബൈ: ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റർ സംഘടിപ്പിച്ച സ്വരരാഗം സംഗീതസന്ധ്യ ശ്രദ്ധേയമായി. കോപ്പര്‍ഖൈര്‍ണെയിലെ ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റര്‍ ഹാളില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ അരങ്ങേറിയ സംഗീതസന്ധ്യയില്‍ പ്രശസ്ത സംഗീതജ്ഞരും യുവപ്രതിഭകളും ഒന്നിച്ചു.

പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ മധു നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടന്‍ ബാലന്‍ തൃപ്പൂണിത്തുറ മുഖ്യാതിഥിയായിരുന്നു. യുവ ഗായകന്‍ സ്വരൂപ് രമേശ് നായര്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രസിഡന്‍റ് ഷൈനി ചന്ദ്രബോസ്, ജനറല്‍ സെക്രട്ടറി മനോജ് മാളവിക, ട്രഷറര്‍ സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com