സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്‍റെ ഫലപ്രഖ്യാപനം നടത്തി

സബ് ജൂനിയര്‍ വിഭാഗത്തില്‍ അമേയ ദീപുവിന് ഒന്നാം സ്ഥാനം

The results of the Sugathanjali poetry recitation competition were announced.

സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തി

Updated on

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തി. നാസിക്, കൊങ്കണ്‍ ഉള്‍പ്പെടെ 12 മേഖലകളിലെ പ്രാദേശിക മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരെ പങ്കെടുപ്പിച്ചാണ് ചാപ്റ്റര്‍ തല ഫൈനല്‍ മത്സരം സംഘടിപ്പിച്ചത്.

ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍.ഡി. ഹരികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ന്ന് മുംബൈ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. എ.പി. ജയരാമന്‍ മത്സരഫലം പ്രഖ്യാപിച്ചു. യോഗത്തില്‍ ഗിരിജാവല്ലഭന്‍, നന്ദകുമാര്‍, വിനയന്‍ കളത്തൂര്‍, മധു നമ്പ്യാര്‍ ,കെ.എസ്. മോഹന്‍കുമാര്‍, സെക്രട്ടറി റീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

സബ് ജൂനിയര്‍ വിഭാഗത്തില്‍ അമേയ ദീപു (നാസിക് മേഖല) ഒന്നാം സ്ഥാനവും, റെയ അശ്വിനി കുമാര്‍ (ബാന്ദ്ര-ദഹിസര്‍ മേഖല) രണ്ടാം സ്ഥാനവും, നിയ രാജീവ് (കൊങ്കണ്‍ മേഖല) മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ധന്വിന്‍ ജയചന്ദ്രന്‍ (കൊളാബ-മാന്‍ഖുര്‍ദ് മേഖല) ഒന്നാം സ്ഥാനത്തും, ഹരിത മേനോന്‍ (ഖാര്‍ഘര്‍-ഐരോളി മേഖല) രണ്ടാം സ്ഥാനത്തും, പത്മനാഭ് മനോഹര്‍ നായര്‍ (മുംബ്ര-കല്യാണ്‍ മേഖല) മൂന്നാം സ്ഥാനത്തും വിജയികളായി. സീനിയര്‍ വിഭാഗത്തില്‍ നല്ലസൊപ്പാര-ബോയ്‌സര്‍ മേഖലയിലെ ദേവിക എസ്. നായര്‍ ഒന്നാം സ്ഥാനവും, മുംബ്ര-കല്യാണ്‍ മേഖലയിലെ സാന്ദ്ര പ്രകാശം നായര്‍ രണ്ടാം സ്ഥാനവും, മഹാഡ്-കാമോഠെ മേഖലയിലെ വൈഷ്ണവ് വി. വാര്യര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈ വര്‍ഷം ആദ്യമായി അധ്യാപകര്‍ക്കായി സംഘടിപ്പിച്ച 'സുഗതാഞ്ജലി ടീച്ചര്‍ ആഗോള കാവ്യാലാപന മത്സരത്തില്‍' മീരാ-വസായ് മേഖലയിലെ ശ്രീദേവി മുരളീധരന്‍ ഒന്നാം സ്ഥാനവും, മുംബ്ര-കല്യാണ്‍ മേഖലയിലെ ദീപ വിനോദ്കുമാര്‍ രണ്ടാം സ്ഥാനവും, ഇതേ മേഖലയിലെ ഷീബ സജീവന്‍ മൂന്നാം സ്ഥാനവും നേടി.

logo
Metro Vaartha
www.metrovaartha.com