

മലയാളം മിഷന്‍
മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ 12 മേഖലകളില്‍ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി നടത്തുന്ന പഠനോത്സവത്തില്‍ 244 കുട്ടികളും സമാന്തര പരീക്ഷയില്‍ 18 കുട്ടികളും പങ്കെടുക്കുന്നു.
മലയാളം മിഷന്‍ പാഠ്യപദ്ധതികളായ കണിക്കൊന്ന (രണ്ട് വര്‍ഷം), സൂര്യകാന്തി (രണ്ട് വര്‍ഷം), ആമ്പല്‍ (മൂന്ന് വര്‍ഷം) പഠനം പൂര്‍ത്തിയാക്കിയാണ് 244 കുട്ടികള്‍ പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്.
ഭാഷാ കൈകാര്യം ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തില്‍ സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി ക്ലാസുകളിലേക്ക് പ്രവേശനം ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന സമാന്തര പരീക്ഷയില്‍ 18 കുട്ടികളും പങ്കെടുക്കുന്നു.