ജ്യോതിലക്ഷ്മി നമ്പ്യാര്‍ രചിച്ച തയ്യൂര്‍ ഗാഥകള്‍ പുസ്തക പ്രകാശനം നടത്തി

ലിനോദ് വര്‍ഗീസ് പുസ്തക പ്രകാശനം നടത്തി

Book release of Thayyur Gathakal written by Jyothi Lakshmi Nambiar

തയ്യൂര്‍ ഗാഥകള്‍ പുസ്തക പ്രകാശനം നടത്തി

Updated on

താനെ: കേരളീയ സമാജം ഡോംബിവ്ലിയുടെ സാഹിത്യസായാഹ്നം നടത്തി. ജ്യോതിലക്ഷ്മി നമ്പ്യാര്‍ രചിച്ച തയ്യൂര്‍ ഗാഥകള്‍ എന്ന പുസ്തകത്തിന്‍റെ മുംബൈയിലെ പ്രകാശനം സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ മുംബൈയിലെ സാഹിത്യ പ്രവര്‍ത്തകനായ സുരേഷ് നായര്‍ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.എഴുത്തുകാരന്‍ ലിനോദ് വര്‍ഗ്ഗീസ് പുസ്തകപരിചയം നടത്തി.

എഴുത്തുകാരായ സുരേഷ് നായര്‍ (നെരുള്‍), മായാദത്ത്, സെബാസ്റ്റ്യന്‍ തയ്യൂര്‍, നിഷ ഗില്‍ബര്‍ട്ട്, അജിത് ആനാരി, കൃഷ്‌ണേന്ദു, സന്തോഷ് പല്ലശ്ശന, ശ്രീലേഖ മേനോന്‍, എം. ജി. അരുണ്‍, അമ്പിളി കൃഷ്ണകുമാര്‍, സുരേഷ്‌കുമാര്‍ കൊട്ടാരക്കര, സുമ നായര്‍, ജോയ് ഗുരുവായൂര്‍, ടി.കെ. രാജേന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com