ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തില്‍ കലാക്ഷേത്ര പ്രവര്‍ത്തനം ആരംഭിച്ചു

ഓഗസ്റ്റില്‍ ദ്വിദിന സൗജന്യ പരിശീലനക്കളരി നടത്തും
Kalakshetra activities have commenced under the leadership of the Sree Narayana Mandira Samithi.

ശ്രീനാരായണ മന്ദിരസമിതിയുടെ നേതൃത്വത്തില്‍ കലാക്ഷേത്ര പ്രവര്‍ത്തനമാരംഭിച്ചു

Updated on

മുംബൈ: കലയെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയില്‍ കലാ സാംസ്‌കാരിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിര സമിതി രൂപം കൊടുത്ത കലാക്ഷേത്ര പ്രവര്‍ത്തനം ആരംഭിച്ചു. ഓഗഗസ്റ്റ് 8, 9 തീയതികളില്‍ ഭരതനാട്യം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം, പാര്‍ശ്ചാത്യ സംഗീതം, വയലിന്‍ , കീബോര്‍ഡ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സൗജന്യ ദ്വിദിന ശില്‍പ്പശാല നടത്തും.

ഓഗസ്റ്റ് 8 ന് രാവിലെ 9.30 ന് മന്ദിരസമിതിയുടെ ചെമ്പൂര്‍ കോംപ്കസിൽ ഉദ്ഘാടനം നടക്കും. ശില്പശാലയ്ക്ക് സന്ദീപ് കുമാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വിവിധ കലാരൂപങ്ങളില്‍ പരിചയ സമ്പന്നരായ അധ്യാപകര്‍ ക്ലാസെടുക്കും. മോഹിനിയാട്ടത്തില്‍ ഡിംപിള്‍ ഗിരീഷ്, ദിവ്യാ വാര്യര്‍ എന്നിവരും ഭരതനാട്യത്തില്‍ നിമി ജയധരനും പാശ്ചാത്യ സംഗീതത്തില്‍ റിയാ ശശി, ദിവ്യാ അയ്യര്‍ എന്നിവരും കര്‍ണാടക സംഗീതത്തില്‍ രഞ്ജുഷാ സജി, കര്‍ണാടക ശാസ്ത്രീയ സംഗീതത്തില്‍ ബാബുരാജ് പിള്ളയും വയലിനില്‍ അഖിലേഷ് സുബ്രഹ്‌മണ്യന്‍, കീബോര്‍ഡ് വായനയില്‍ ശുഭം സേത്തും ക്ലാസുകളെടുക്കും.

നാടക കളരി ആരംഭിക്കുന്നതിന്റെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയവരെ ഉള്‍പ്പെടുത്തി നാടകാവതരണം നടത്തും. മന്ദിരസമിതിയുടെ ചെമ്പൂര്‍, ഗുരുദേവഗിരി, മീരാറോഡ് എന്നീ കേന്ദ്രങ്ങളില്‍ പരിശീലന കളരികള്‍ ആരംഭിക്കും. ഫോണ്‍: 9730757005, 8933180075

logo
Metro Vaartha
www.metrovaartha.com