

കേരളപ്പിറവി ദിനാഘോഷ ചടങ്ങുകൾ മഹാരാഷ്ട്ര മലയാളികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് - ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അംഗ സംഘടനകളുടെ സഹകരണത്തോടെ കേരളപ്പിറവി ദിനാഘോഷ ചടങ്ങുകൾ മഹാരാഷ്ട്ര മലയാളികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റ് ജയപ്രകാശ് നായർ തെങ്ങിൻ തൈ നട്ട് നാസിക്കിൽ സംസ്ഥാനതല ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മഹാരാഷ്ട്രയിലെ വിവിധ സോണുകളിൽ നടന്ന ചടങ്ങുകളുടെ വിശദാംശങ്ങൾ:
നാസിക് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാസിക് മലയാളി കൾച്ചറൽ അസ്സോസിയേഷൻ പ്ലേ സ്കൂളിൽ നടന്ന ചടങ്ങിൽ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സംഘടന നേതാക്കളായ ജി.കെ. ശശികുമാർ (ഫെയ്മ നാസിക് സോണൽ കൺവീനർ), ഫെയ്മ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ വിനീത പിള്ള, രാധാകൃഷ്ണൻ പിള്ള (NMCA ട്രഷറര്‍), വിശ്വനാഥൻ പിള്ള (NMCA വൈസ് പ്രസിഡന്‍റ്), ജോയിന്‍റ് സെക്രട്ടറിമാർ കെ.പി.എസ്. നായർ, വിനോജി ചെറിയാൻ, കെ.ജി. രാധാകൃഷ്ണൻ, കെ. സദാശിവൻ, NMCA കമ്മിറ്റി അംഗങ്ങളായ ശശിധരൻ നായർ, രാജേഷ് കുറുപ്പ്, ശ്രീനിവാസൻ നമ്പ്യാർ, എം.കെ. തോമസ്, പി.എം. ഗോപാലകൃഷ്ണൻ, മഹിളാസമാജം സെക്രട്ടറി Dr. സ്മിത നായർ, സുനിത സോമൻ, NMCA മുൻ പ്രസിഡന്‍റ് പി.കെ.ജി. പണിക്കർ, സഹദേവൻ, എൽ.ആർ. ഉണ്ണികൃഷ്ണൻ മുതലായവർ നേതൃത്വം നൽകി.
ഫെയ്മ മഹാരാഷ്ട്രയുടെ സീനിയർ സിറ്റിസൺ ചെയർമാൻ രവീന്ദ്രൻ നായർ, ജോയിന്‍റ് ട്രഷറർ പ്രദീപ് മേനോൻ, രാജൻ നായർ, സുനിത ആർ. നായർ എന്നിവർ ചേർന്ന് കേരളപ്പിറവി ദിനം ആഘോഷിച്ചു.
നാസിക് ദേവലാലി കേരളീയ സമാജം, ഫെയ്മ മഹാരാഷ്ട്രയോടൊപ്പം ചേർന്ന് കേരളപ്പിറവി ദിനം ആഘോഷിച്ചു. സമാജം പ്രസിഡന്‍റ് സുരേഷ് കുമാർ മാരാർ തെങ്ങിൻ തൈ നട്ട് പരിപാടിക്ക് തുടക്കമിട്ടു.
കേരളത്തിന്‍റെ പൈതൃകത്തെയും പച്ചപ്പിനെയും ആദരിക്കുന്ന രീതിയിൽ സംഘടിപ്പിച്ച ഈ ലളിതമായെങ്കിലും ഹൃദയസ്പർശിയായ ചടങ്ങിൽ സമാജം അംഗങ്ങളായ വിശ്വനാഥൻ മേനോൻ, ഷാജു അയ്യപ്പൻ, സരോജിനി അയ്യപ്പൻ, വിന എസ്. കുമാർ, അജിത ഷിബു, രീഷ്മ ഷാജു, ദീപ സുനി സുരേഷ്, തേജസ് ഷാജു, എമൈറാ സുവീ രൂപ, മഹീ സുനീ ദീപ എന്നിവരും പങ്കെടുത്തു. കേരളത്തിന്‍റെ ജന്മദിനമായ കേരളപ്പിറവി ദിനത്തിൽ പ്രകൃതിയെയും മാതൃഭൂമിയെയും ആദരിച്ചുകൊണ്ടുള്ള ഈ സംയുക്ത ഫെയ്മയും ദേവലാലി സമാജം പരിപാടി, മലയാളി സമൂഹത്തിന് ഒരു മാതൃകയായും പരസ്പരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന നിമിഷമായും മാറി.
ഫെയ്മ മഹാരാഷ്ട്ര നാസിക് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദൂർബാറിൽ നടന്ന തെങ്ങ് നടീൽ ചടങ്ങിന് ഷാജി വർഗീസ് ചെയർമാൻ നാസിക് സോൺ, നേതൃത്വം നൽകി, അംഗങ്ങളായ മഹേന്ദ്ര പാൽ കെ. നമ്പ്യാർ, രാകേഷ്, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
ഫെയ്മ മറാത്തവാഡ സോൺ ലാത്തൂർ ജില്ലയിൽ ജോയ് പൈനേടത്ത് സോണൽ ചെയർമാൻ, രാധാകൃഷ്ണ പിള്ള ഫെയ്മ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, ജിമ്മി ജോൺ, ബിനു ജേക്കബ്, ജിജോ ജോൺ, സിസ് സിറിയക്, പ്രമോദ് പിള്ള, ബീന രാധാകൃഷ്ണ പിള്ള തുടങ്ങിയവർ തെങ്ങും തൈ നടീൽ ചടങ്ങിന് നേതൃത്വം നൽകി.
ജാൽന ജില്ലയിൽ നടന്ന തെങ്ങും തൈ നടീൽ ചടങ്ങിന് സോണൽ അംഗങ്ങളായ ഗോപകുമാർ മുല്ലശ്ശേരിൽ, നരേന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
ഫെയ്മ മഹാരാഷ്ട്ര അമരാവതി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തെങ്ങും തൈ നടീൽ ചടങ്ങിന് ദിവാകരൻ മുല്ലനേഴി, ബിജി ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
ഫെയ്മ മഹാരാഷ്ട്ര പൂനെ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംഗ്ലി ജില്ലയിൽ നടന്ന തെങ്ങും തൈ നടീൽ ചടങ്ങിന് ഫെയ്മ മഹാരാഷ്ട്ര വൈസ് പ്രസിഡന്‍റ് സുരേഷ് കുമാർ നേതൃത്വം നൽകി. സാംഗ്ലി സമാജം നേതാക്കന്മാരായ ഷൈജു വി എ, പുരുഷോത്തമൻ പി ടി, ഷിബു പാപ്പച്ചൻ, പ്രതാപൻ പണിക്കർ, സുരേഷ് എംകെ, മിനി സോമരാജൻ, മഞ്ജു പ്രതാപ്, ശശികല പുരുഷോത്തമൻ, നയന സുരേഷ് ജോളി ഷിബു എന്നിവർ പങ്കെടുത്തു.
ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡന്‍റ് കേരളപ്പിറവി ദിനാഘോഷത്തിൽ തെങ്ങിൻ തൈ നടുന്നു . സമീപം ഷീല ദിനേശ് പിള്ള, ദിനേശ് ബാബു പിള്ള.
പാൽഘർ ജില്ലയിൽ അയ്യപ്പ സേവാസമിതി പ്രസിഡന്‍റും കൈരളി സമാജം ട്രഷററുമായ മണി കെ അയ്യപ്പസേവാസമിതി സെക്രട്ടറി അനിൽകുമാർ കെ കെ, ഫെയ്മ മഹാരാഷ്ട്ര മുംബൈ സോൺ ജോയിന്‍റ് കൺവീനർ രോഷ്നി അനിൽകുമാർ, ഫെയ്മ മഹാരാഷ്ട്ര യുവജനവേദി സെക്രട്ടറി യാഷ്മ അനിൽകുമാറും, സോണൽ കമ്മിറ്റി അംഗം മായാ ദേവി തുടങ്ങിയവർ തെങ്ങും തൈ നടീൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മുംബൈ സോൺ വസായ് മേഖലയിൽ തെങ്ങ് നടീൽ ചടങ്ങ് ക്യാപ്റ്റൻ സത്യൻ, ഷീല സത്യൻ എന്നിവർ നേതൃത്വം നൽകി.