കേരളീയ സമാജം ഡോംബിവ്‌ലി പൂക്കള മത്സരം: താമര ടീമിന് ഒന്നാം സമ്മാനം

പങ്കെടുത്തത് 29 ടീമുകള്‍
Tamara team wins first prize in Kerala Samajam Dombivli Flower Competition

താമര ടീമിന് ഒന്നാം സമ്മാനം

Updated on

മുംബൈ: കേരളീയ സമാജം ഡോംബിവ്ലി, ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കള മത്സരം ശ്രദ്ധേയമായി. കമ്പല്‍പാഡ (ഡോംബിവ്ലി ഈസ്റ്റ് )മോഡല്‍ കോളേജില്‍ സമാജം അംഗങ്ങള്‍ക്കായുള്ള മത്സരത്തില്‍ മൊത്തം 29 ടീമുകളാണ് പങ്കെടുഞ്ഞത്. താമര,പാരിജാതം, ഓര്‍ക്കിഡ് എന്നീ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടിയത്.

ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകള്‍ക്ക് 15,000/, 10,000/ 7,500/ രൂപാ വീതം സമ്മാനമായി നല്‍കി. മത്സരിച്ച എല്ലാ ടീമിനും 3000 രൂപാ വീതം പ്രോത്സാഹന സമ്മാനവും നല്‍കി. സമ്മാനദാനത്തിനു ശേഷം എല്ലാവര്‍ക്കും മത്സരാര്‍ത്ഥികളുടെ പൂക്കളങ്ങള്‍ കണ്ടാസ്വദിക്കുവാനും അവസരം നല്‍കിയതായി ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com